
കല്ലറ കോട്ടുപ്പറമ്പിൽ റവ. ഫാ. അബ്രാഹാം (83) നിര്യാതനായി. മൃതസംസ്കാരം 12.06.2025 വ്യാഴാഴ്ച 2.30pm ന് കല്ലറ സെൻ്റ് മാത്യൂസ് ഹോമിൽ. വൈദികന്‍ മദ്രാസ് മൈലാപ്പൂർ അതിരൂപതയിൽ സേവനം ചെയ്തിരുന്നു.
സംസ്കാര ശുശ്രൂഷകളുടെ സമയക്രമം
2025, ജൂൺ 12, വ്യാഴം
രാവിലെ 7.15 ന് കല്ലറ പുത്തൻ പള്ളിയിൽ ഒപ്പീസ്, തുടര്‍ന്ന് മൃതദേഹം വൈദിക ഭവനത്തില്‍ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രൂഷകളുടെ ഒന്നാം ഭാഗം നടത്തപ്പെടുന്നതുമാണ്. തുടർന്ന് വിലാപ യാത്രയായി ചാപ്പലിലേക്ക്.
പൊതുദർശനം: ചാപ്പലിൽ.
2.30 pm ന് സംസ്കാര ശുശ്രൂഷകളുടെ രണ്ടാം ഭാഗം ചാപ്പലിൽ. തുടർന്ന് വി. കുർബാന.
മുഖ്യ കാർമ്മികൻ: മാർ ജോസഫ് പാണ്ടാരശ്ശേരിൽ. സഹകർമ്മികർ: ജോഷുവാ മാർ ഇഗ്നീഷ്യസ്, ഫാ. മാത്യു കോട്ടൂപറമ്പിൽ, ഫാ. തോമസ് ആനിമൂട്ടിൽ, ഫാ. സൈമൺ പഴുക്കയിൽ. വചനസന്ദേശം: ജോഷുവ മാർ ഇഗ്നേഷ്യസ്. ഗായകസംഘം: ഫാ എബിൻ എറപുറം & ടീം. കമന്ററി: ഫാ. ജോൺസൺ നീലനിരപ്പേൽ, ജീവ ചരിത്രം: ഫാ. തോമസ് കരിമ്പുംകാലയിൽ, അനുസ്മരണം: മദ്രാസ് മൈലാപ്പൂർ വൈദിക പ്രതിനിധി.
തുടർന്ന് മൃതസംസ്കാരത്തിന്റെ മൂന്നാം ഭാഗവും സമാപന കർമ്മങ്ങളും ചാപ്പലിൽ.
സഹോദരങ്ങൾ: പരേതനായ റ്റി. തോമസ്, പരേതയായ മേരിക്കുട്ടി കുര്യൻ, പരേതനായ കെ.റ്റി. സിറിയക്, പരേതനായ കെ.റ്റി. ജോസഫ്, പരേതയായ സെലിയാമ്മ തോമസ്, ഫാ. കെ.റ്റി. മാത്യു, കെ.റ്റി. ജോർജ്, കെ.റ്റി. അലക്സാണ്ടർ.