Breaking news

ബോണ്ടിംഗ് ഫാമിലീസ് പദ്ധതി കുടുംബ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി കുടുംബ ശാക്തീകരണ സെമിനാറും സ്വാശ്രയസംഘ ശാക്തീകരണ പരിപാടിയും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് ലീഡ് കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍, കടുത്തുരുത്തി മേഖല കോര്‍ഡിനേറ്റര്‍ ലിജോ സാജു എന്നിവര്‍ പ്രസംഗിച്ചു.  സെമിനാറിന്  ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. കുടുംബ ശാക്തീകരണം മുന്‍നിര്‍ത്തി അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയന്റെ ബോണ്ടിംഗ് ഫാമിലീസ് സംഘടനയുടെയും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും പങ്കാളിത്വത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
Facebook Comments

Read Previous

കെ.സി.വൈ.എല്‍ ക്യാമ്പ് സമാപിച്ചു

Read Next

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ആനുവൽ സെലിബ്രേഷൻ *ഏഴില്ലം -72* ക്നാനായ സംഗമം *2025 മെയ് 24 ആം തീയതി* നടത്തപ്പെടുന്നു.