Breaking news

കെ.സി.വൈ.എൽ കോട്ടയം അതിരൂപതതല കായികമേളക്ക് ഉജ്ജ്വല സമാപനം.

കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ അതിരൂപതാതല കായികമേള രാജപുരം ഫൊറോനായുടെ നേതൃത്വത്തിൽ രാജപുരം സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു. കായികമേള അതിരൂപത ഡയറക്‌ടർ ശ്രീ. ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി തുടക്കം കുറിച്ചു. തുടർന്ന് അതിരൂപത ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ് പുല്ലുവേലിൽ എല്ലാവർക്കും പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഷിനോ ചാക്കോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും സമാപന സമ്മേളനത്തിൽ രാജപുരം ഫൊറോന വികാരി ഫാ. ജോസഫ് അരീച്ചിറ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. അതിരൂപത ചാപ്ലയിൻ ഫാ.മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ ആമുഖ സന്ദേശവും അതിരൂപത വൈസ് പ്രസിഡന്റ്‌ ജാക്സൺ സ്റ്റീഫൻ സ്വാഗതവും രാജപുരം ഫൊറോന പ്രസിഡന്റ്‌ ബെനറ്റ് പി ബേബി കൃതജ്ഞതയും
അറിയിച്ചു. ജോയിന്റ് ഡയറക്ടർ സ്റ്റെഫി തോമസ്, ജോയിന്റ് സെക്രട്ടറി അലൻ ബിജു , രാജപുരം ഫൊറോന ചാപ്ലയിൻ ഫാ സനീഷ് കയ്യാലക്കകത്ത്, മലബാർ റീജിയൻ ഡയറക്ടർ തോമസ് ചാക്കോ ട്രഷറർ അഖിൽ തോമസ്, ജോയിന്റ് സെക്രട്ടറി ജ്യോതിസ് തോമസ്, രാജപുരം ഫൊറോന അഡ്വൈസർ സി. ഷാന്റി, ഡയറക്ടർ ലിജോ ഭാരവാഹികളായ അബിയ ജോസ്, ജിയോ ജോസഫ്, അബിന സാലു,ആൽബിൻ ജോർജ്, രാജപുരം യൂണിറ്റ് പ്രസിഡന്റ്‌ ആൽബിൻ ജോജോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

7 ഫൊറോനകളിൽ നിന്നായി 125 കായിക താരങ്ങൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ 142 പോയിന്റുകളോടു കൂടി രാജപുരം ഫൊറോന ഒന്നാം സ്ഥാനം കരസ്ഥമാക്കി. 16 പോയിന്റുകളോട് കൂടി കടുത്തുരുത്തിയും 14 പോയിന്റുകളോടു കൂടി പെരിക്കല്ലൂർ, ചുങ്കം, കൈപ്പുഴ ഫൊറോനകളും രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി. യൂണിറ്റ് തലത്തിൽ 75 പോയിന്റുകളോടു കൂടി മാലക്കല്ല് യൂണിറ്റും 37 പോയിന്റുകളോടു കൂടി പൂക്കയം യൂണിറ്റും 30 പോയിന്റുകളോട് കൂടി രാജപുരം യൂണിറ്റും ഒന്ന് രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി.

ആൺകുട്ടികളുടെ വ്യക്തിഗത ചാമ്പ്യനായി രാജപുരം യൂണിറ്റ് അംഗം ജിനോ ജോസ് (100m, 200m, 400m – 1st) തിരഞ്ഞെടുക്കപ്പെട്ടു. പെൺകുട്ടികളുടെ വ്യക്തിഗത ചാമ്പ്യനായി മാലക്കല്ല് യൂണിറ്റ് അംഗം ആക്ക്സയും (3000m,1500m, 800m – 1st) പൂക്കയും യൂണിറ്റ് അംഗം ജെസ്‌നിയും (100m, 200m, 400m – 1st) തിരഞ്ഞെടുക്കപ്പെട്ടു.

Facebook Comments

Read Previous

പൂഴിക്കോൽ പന്തിരുപറയിൽ ജിബിൻ ജോ (27) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

മാതൃദിനാചരണം സംഘടിപ്പിച്ചു