Breaking news

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ നോമ്പുകാല ധ്യാനം അനുഗ്രഹീതമായി.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ നോമ്പുകാല വാർഷികധ്യാനം അനുഗ്രഹപൂർണ്ണമായ തിരുക്കർമ്മങ്ങളോടെ നടത്തപ്പെട്ടു. കോഴിക്കോട് രൂപതാധ്യക്ഷൻ അഭി. മാർ. വർഗ്ഗീസ് ചക്കാലക്കൽ നേതൃത്വം നൽകിയ നോമ്പുകാലധ്യാനം ഏപ്രിൽ നാലാം തിയതി വെള്ളിയാഴ്ച ആരംഭിച്ച് ഏപ്രിൽ ആറാം തിയതി ഞായറാഴ്ച വൈകിട്ടാണ് സമാപിച്ചത്. നൂറുകണക്കിന് ആളുകൾ മൂന്നു ദിവസം നീണ്ടു നിന്ന ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു. കുട്ടികൾക്ക് വേണ്ടി പ്രത്യേകം നടത്തപ്പെട്ട ദ്വിദിന ധ്യാനത്തിന് നേതൃത്വം നൽകിയത് Anointing Fire Catholic Youth Ministry യാണ്. നാനൂറോളം കുട്ടികൾ ധ്യാനത്തിൽ പങ്കെടുത്തു. ഇടവക വികാരി ഫാ. സിജു മുടക്കോടിയിൽ, ഫാ. ബിബിൻ കണ്ടോത്ത്, സിസ്റ്റർ ശാലോമിന്റെ നേതൃത്വത്തിലുള്ള വിസിറ്റേഷൻ സന്യാസ സമൂഹം, ട്രസ്റ്റിമാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ട്, ജെയിംസ് മന്നാകുളം, സണ്ണി മേലേടം,  സജി പുതൃക്കയിൽ & മനീഷ് കൈമൂലയിലിന്റെ നേതൃത്വത്തിലുള്ള മതബോധന സ്‌കൂൾ അധ്യാപകർ, ജോബി പണയപറമ്പിലിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം എന്നിവർ  ധ്യാനത്തിന്റെ സജ്ജീകരണങ്ങൾക്ക് നേത്ര്ത്വം നൽകി.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

Facebook Comments

knanayapathram

Read Previous

യു.കെ.യിലെ കെറ്ററിംഗില്‍ നിര്യാതനായ ഷൈജു ഫിലിപ്പിന്റെ സംസ്‌ക്കാരം ഏപ്രില്‍ 14 തിങ്കളാഴ്ച  LIVE FUNERAL TELECASTING AVAILABLE

Read Next

മ്രാല പുതുപ്പറമ്പിൽ (മനയിൽ) ബിജു ചാക്കോ (61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE