Breaking news

I K C C സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു

ഇന്ത്യൻ ക്നാനായ കമ്മ്യൂണിറ്റി സെന്റർ  ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്  സ്ഥാപിതമായതിന്റെ  അൻപതാം വാർഷികാഘോഷങ്ങളുടെ ഉൽഘാടനം K C C N A നാഷണൽ കൗൺസിലിന്റെ സാന്നിധ്യത്തിൽ  നടത്തപ്പെട്ടു. K C C N A  യുടെ പുതിയ പ്രസിഡന്റ്  ജെയിംസ് ഇല്ലിക്കൽ, മുൻ പ്രെസിഡന്റുമാരായ  ഷാജി എടാട്ട്, സിറിയക് കൂവക്കാട്ടിൽ, അനി മഠത്തിൽത്താഴെ, ബേബി മണക്കുന്നേൽ, ഷിൻസ് ആകശാല, ടോമി മ്യാൽകരപുരം, K C C N A യുടെ ഭാരവാഹികൾ, മുൻ ഭാരവാഹികൾ  തുടങ്ങിയവരുടെ സാന്നിധ്യത്തിൽ  ഉത്‌ഘാടനകർമം നിർവഹിക്കപ്പെട്ടു. ഒപ്പം  I K C C കമ്മ്യൂണിറ്റി  സെന്ററിന്റെ  സിൽവർ ജൂബിലി  ആഘോഷങ്ങൾക്കും തിരിതെളിഞ്ഞു.  ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം  നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് I K C C  ആസൂത്രണം ചെയ്തിരിക്കുന്നത്. ജൂബിലി ആഘോഷങ്ങളുടെ സമാപനം 2026  ഏപ്രിൽ 11 ശനിയാഴ്ച്ച നടത്താനാണ് I K C C തീരുമാനിച്ചിരിക്കുന്നത്. I K C C പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ് മിനി തയ്യിൽ, സെക്രട്ടറി  സാൽബി മാക്കിൽ, ജോ സെക്രട്ടറി സാബു  തടിപ്പുഴ, ട്രെഷറർ   രഞ്ജി മണലേൽ  തുടങ്ങിയവർ നേതൃത്വം നൽകി.       
Facebook Comments

Read Previous

ചെറുകര മുല്ലമംഗലത്ത് (ഇലുമ്പേൽ) ചാണ്ടി കുര്യൻ (77) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കല്ലറ സൗത്ത് ഇളയിടത്ത്താഴത്ത് ഇ.കെ. ഔസേപ്പ് (കുട്ടപ്പൻ – 84, Rtd. W.O.Air Force, പാർലമെന്റ് സെക്യൂരിറ്റി ഓഫീസർ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE