Breaking news

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. Understanding Sleep Apnoea എന്ന വിഷയത്തെ ആധാറെമാക്കി സംഘടിപ്പിക്കപ്പെട്ട സെമിനാറിന് നേതൃത്വം നൽകിയത് നോർത്ത് ചിക്കാഗോയിലെ James lovell Healthcare Center ലെ sleep Laboratory യുടെ ഡയറക്ടർ ഡോ. എഡ്വിൻ കെ സൈമണായിരുന്നു. ആരോഗ്യപ്രദമായ ഉറക്കവും, ആരോഗ്യത്തിന് ഹാനികരമായ കൂർക്കം വലിയും അതിനുള്ള കാരണങ്ങളും പരിഹാരങ്ങളും വ്യക്തമായി പ്രതിപാദിച്ചുകൊണ്ടുള്ള സമഗ്രമായ സെമിനാറായിരുന്നു മെൻ മിനിസ്ട്രി കോർഡിനേറ്റർ പോൾസൺ കുളങ്ങരയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഒരു മണിക്കൂർ നീണ്ട സെമിനാറായിരുന്നു വിഭാവനം ചെയ്തിരുന്നത് എങ്കിലും സെമിനാറിൽ പങ്കെടുത്തവരുടെ സംശയ ദുരീകരണവും വിശദീകരണങ്ങളും വിജ്ഞാനപ്രദമായ സെമിനാറിന്റെ ദൈർഖ്യം വർദ്ധിപ്പിച്ചു. 20 വർഷത്തിലധികമായി അനുഭവസമ്പത്തുള്ള ഡോ എഡ്‌വിൻ  സൈമൺ പകർന്നു നൽകിയ വിവരങ്ങൾക്ക് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ നന്ദി അറിയിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ നിബിൻ വെട്ടിക്കാട്ട് എന്നിവർ സെമിനാറിന് വേണ്ടിയുള്ള സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

Facebook Comments

knanayapathram

Read Previous

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ അന്താരാഷ്‌ട്ര വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.

Read Next

ജോസ്മോൻ ചെമ്മാച്ചേൽ കെ. സി.എസിൻ്റെ പുതിയ ഓഡിറ്റർ ആയി നിയമിതനായി .