Breaking news

താമ്പായിൽ ഹോളി ചൈൽഡ്ഹുഡ് ദിനം അവിസ്മരണീയമായി

താമ്പാ: ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ ആഭിമുഖ്യത്തിൽ താമ്പാ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ നടത്തിയ ഹോളി ചൈൽഡ്ഹുഡ് ദിനം അവിസ്മരണീയമായി. ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിച്ചു. കുട്ടികൾക്കായി ഗോഡ് ഓഫ് വേർഡ് ചലഞ്ച്, പെയിൻ്റിംഗ്, പ്രസംഗ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്‌തു. ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി കോർഡിനേറ്റർ സിസ്റ്റർ അമൃതാ എസ്.വി.എം., സൺ‌ഡേ സ്‌കൂൾ പ്രിൻസിപ്പാൾ സാലി കുളങ്ങര, സൺ‌ഡേ സ്‌കൂൾ അദ്ധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സിജോയ് പറപ്പള്ളിൽ

Facebook Comments

Read Previous

ട്രാഫോഡ് മലയാളി അസോസിയേഷനു പുതിയ ഭാരവാഹികളും കർമ്മപദ്ധതിയും 2025

Read Next

കുറുപ്പന്തറ എടാട്ടുകാലായിൽ (കളരിക്കൽ) എബ്രാഹം കെ. ജോൺ (65) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE