Breaking news

സി. ലിംസി എസ്.ജെ.സി ( മോനിപ്പള്ളി ഹൈസ്കൂള്‍ അധ്യാപിക -50) നിര്യാതയായി

മോനിപ്പള്ളി: കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് സന്യാസിനീ സമൂഹാംഗമായ സി. ലിംസി എസ്.ജെ.സി ( മോനിപ്പള്ളി ഹൈസ്കൂള്‍ അധ്യാപിക -50) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തെള്ളകം 101 കവലയിലുള്ള അനുഗ്രഹ മഠം ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയോട് കൂടി ആരംഭിക്കുന്നതും മഠം വക സിമിത്തേരിയില്‍ മൃതസംസ്‌കാരം നടത്തപ്പെടുന്നതാണ്. മൃതദേഹം ഇന്ന് വൈകുന്നേരം 7 മണിയോടുകൂടി അനുഗ്രഹമഠത്തില്‍ കൊണ്ടുവരുന്നതാണ്.
സിസ്റ്റര്‍ ലിംസി പാച്ചിറ ഇടവകയില്‍ കുഴക്കിയില്‍ പരേതരായ പാച്ചി- അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. അരീക്കര, മംഗലഗിരി, വടക്കുംമുറി, കൊട്ടൂര്‍വയല്‍, ചെറുകര, കരിപ്പാടം, കല്ലറ, തെള്ളിത്തോട്, കുറുമുള്ളൂര്‍, ഇരവിമംഗലം, പുതുവേലി,വെളിയന്നൂര്‍ എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
മോനിപ്പള്ളി, കരിങ്കുന്നം, കല്ലറ, കുറുമുള്ളൂര്‍, കരിപ്പാടം സ്‌കൂളുകളില്‍ അധ്യാപികയായി സിസ്റ്റര്‍ ലിംസി ശുശ്രൂഷ ചെയ്തിട്ടുണ്ട്.

Facebook Comments

knanayapathram

Read Previous

ചിക്കാഗോ ചെറുപുഷ്പ മിഷൻ ലീഗ് ബൈബിൾ റീഡിങ് ചലഞ്ച് Lucky Draw നടത്തപ്പെട്ടു.

Read Next

40th Wedding Anniversary