Breaking news

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിലെ തിരുബാലസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ” ലഞ്ച് വിത്ത് സാന്റാ” വിജയകരമായി നടത്തി

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ തിരുബാല സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ” ലഞ്ച് വിത്ത് സാന്റാ” എന്ന ക്രിസ്മസ് ആഘോഷ പരിപാടി ശ്രദ്ദേയമായി. ക്രിസ്മസിനൊരുക്കമായി ഒരുമിച്ചുകൂടിയ ഇടവകയിലെ ഏറ്റവും ചെറിയ കുട്ടികൾക്കായുള്ള മിനിസ്ട്രിയായ തിരുബാലസഖ്യത്തിലെ (Holy Childhood Ministry) അംഗങ്ങൾക്കായി വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. ഗെയിമുകളും ക്രിസ്മസ് കരോളുമൊക്കെയായി സന്തോഷത്തിൽ ആറാടിയിരുന്ന കുട്ടികളുടെ ഇടയിലേക്ക് സാന്റോക്ളോസ് എത്തിയതോടെ സന്തോഷം ആഘോഷമായി മാറുകയായിരുന്നു. ഓരോ കുട്ടികളുടെ അടുത്ത് ചെന്ന് കുശലം പറയുകയും, അവരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും, കഥ ചൊല്ലിക്കൊടുക്കുകയും ചെയ്തുകൊണ്ട് സാന്റോക്ളോസ് കുട്ടികളോടൊപ്പം സമയം ചിലവൊഴിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമൊക്കെ കുട്ടികൾക്ക്  വികാരി ഫാ. സിജു മുടക്കോടിയിൽ പറഞ്ഞുകൊടുത്തു. തിരുബാല സഖ്യം കോർഡിനേറ്റേഴ്‌സ് ആയ മിന്റു മണ്ണൂകുന്നേൽ, മീന പുന്നശ്ശേരിൽ എന്നിവർ ചുക്കാൻ പിടിച്ച കമ്മറ്റിയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. എൽമ പൂഴിക്കുന്നേൽ മനോഹരമായ ഡെക്കറേഷൻസ് ഒരുക്കികൊണ്ട് വേദി സജ്ജമാക്കി. വികാരി ഫാ. സിജു മുടക്കോടിയിൽ, സാബു കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, മതബോധന സ്‌കൂൾ ഡയറക്ടർ സജി പുതൃക്കയിൽ, മനീഷ് കൈമൂലയിൽ, ഫെലിക്സ് പുതൃക്കയിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം വിസിറ്റേഷൻ സന്ന്യാസ സമൂഹാംഗങ്ങൾ എന്നിവരടക്കമുള്ള  പാരിഷ് കമ്മറ്റി ആഘോഷങ്ങളുടെ സജ്ജീകരണങ്ങൾക്ക് ചുക്കാൻ പിടിച്ചു. സിറിയക്ക് & സിജു കൂവക്കാട്ടിൽ, ജെസ്‌ലിൻ  & ടാനിയ പ്ലാത്താനത്ത്, ഷാബിൻ & ജീന കുരുട്ടുപറമ്പിൽ, ജോബിൽ & ജെയ്‌മി ചോരത്ത് എന്നിവർ ഈ പരിപാടിയുടെ സ്പോൺസേർസ് ആയി പ്രവർത്തിച്ചു.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

Facebook Comments

Read Previous

പാച്ചിറ (ചോഴിയക്കാട്) താഴത്തുകാലായില്‍ ഏലിയാമ്മ തോമസ്‌ (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

കല്ലറ കപിക്കാട് കരിശ്ശേരിക്കല്‍ അന്നമ്മ കുരുവിള (96) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE