കോട്ടയം: കിഴക്കേ നട്ടാശ്ശേരിയുടെ ആരോഗ്യ മേഖലയിൽ നിർണായക ഇടപെടലുകൾ ലക്ഷ്യമിട്ട് സ്നേഹസ്പർശം പദ്ധതിക്ക് തുടക്കമായി. തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വികാരി റവ. ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്നേഹസ്പർശം ആരോഗ്യകർമ്മ പരിപാടികളുടെ ഉദ്ഘാടന കർമ്മം കാരിത്താസ് ആശുപത്രി രോഗി പരിചരണ വിഭാഗം മാനേജർ ഡോ. അശ്വതി യു. നിർവഹിച്ചു. വത്സമ്മ നല്ലൂർ ജയ്മോൻ ആലപ്പാട്ട് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു. തുടർന്ന് ജീവിത ശൈലി രോഗങ്ങൾ സംബന്ധിച്ച് അവബോധ സെമിനാർ ഡോ അശ്വതി യു., പ്രൊഫഷണൽ സോഷ്യൽ വർക്കർമാരായ ചിഞ്ചു കുഞ്ഞുമോൻ, മിന്നു ജോർജ് എന്നിവർ നയിച്ചു. സുജ കൊച്ചുപാലത്താനത്ത്, ജോമി ചെരുവിൽ എന്നിവർ പ്രസംഗിച്ചു .ക്നാനായ കത്തോലിക്കാ കോൺഗ്രസ്, ക്നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കിഴക്കേ നട്ടാശ്ശേരിയിൽ സ്നേഹസ്പർശം ആരോഗ്യ കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ജോസ് ജെ. മറ്റത്തിൽ, ജോഷി മഴുവഞ്ചേരിൽ, ജോയി ആലപ്പാട്ട്, ബെന്നി മാളിയേക്കമറ്റം, ജോബി കൊച്ചുപാലത്താനത്ത് എന്നിവർ നേതൃത്വം നൽകി.