Breaking news

കെ. സി. സി മലബാര്‍ റീജിയന്‍ ജനറല്‍ ബോഡി നടത്തി

കണ്ണൂര്‍: കെ.സി.സി മലബാര്‍ റീജിയണല്‍ ജനറല്‍ ബോഡി ശ്രീപുരംബറുമറിയം പാസ്റ്റര്‍ സെന്‍്ററില്‍ വച്ച് നടത്തി. ദിവ്യബലിക്ക് ശേഷം പതാക ഉയര്‍ത്തി പ്രതിഞ്ജ ചെല്ലിയ ശേഷം റീജിയണല്‍ പ്രസിഡന്‍്റ് . ജോസ് കണിയാപറമ്പിലിന്‍്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം ക്നാനായ അതിരുപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉത്ഘാടനം ചെയ്തു. റീജിയണല്‍ ചാപ്ളയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍ ആമുഖ സന്ദേശവും അതിരൂപത പ്രസിഡന്‍്റ് ബാബു പറമ്പടത്ത് മലയില്‍ മുഖ്യപ്രഭാഷണവും നടത്തി. റീജിയണല്‍ സെക്രട്ടറി ഷിജു കുറാനയില്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഫിലിപ്പ് കൊട്ടോടി കണക്കവും അവതരിപ്പിച്ചു. എ.കെ.സി.സി പ്രതിനിധി സാബു കരിശേരിക്കല്‍ , ജോയിന്‍്റ് സെക്രട്ടറി സജി ജോസഫ് , വൈസ് പ്രസിഡന്‍്റ് സജി പ്ളാച്ചേരിപ്പുറത്ത് എന്നിവര്‍ പ്ര സംഗിച്ചു.

Facebook Comments

knanayapathram

Read Previous

25-ാമത് ചൈതന്യ കാര്‍ഷിക മേളയും, സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ

Read Next

ക്നാനായ യുവജന സംഗമം THEKKANS 2024 നാളെ ബെർമിംഗാമില്‍ തെക്കൻസ് തൽസമയം ക്നാനായ പത്രത്തിൽ