
ഇന്ത്യയിൽ കേരളത്തിന് പുറത്ത് കോട്ടയം അതിരൂപതക്കു കീഴിലുള്ള ഏക ഫൊറോനാ ദൈവാലയമായ ബാംഗ്ലൂർ സ്വർഗറാണി ക്നാനായ കത്തോലിക്കാ ദൈവാലയം സിൽവർജൂബിലി നിറവിൽ. ജൂബിലിയുടെ ഭാഗമായി നടത്തപ്പെടുന്ന ഫൊറോനാതല കുടുംബസംഗമം നവംബർ പതിനേഴിന് ബാംഗ്ളൂരിലെ ക്നാനായ സാമുദായത്തിന്റെ തറവാടായ മാർ.മക്കീൽ ഗുരുകുലത്തിൽ വച്ചുനടത്തപ്പെടുന്നു. ദിവ്യബലിയോടുകൂടി ആരംഭിക്കുന്ന പരിപാടികൾ കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ.ജോസഫ് പണ്ടാരശേരി ഉത്ഘാടനം ചെയ്യും, റവ.ഡോ.ബിനു കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തും. ബാംഗ്ലൂർ ഫൊറോനയിലെ വൈദീകരും ,കോട്ടയം രൂപതാഅംഗങ്ങളായ ബാംഗളൂരിൽ സേവനം ചെയ്യുന്ന വിവിധ സന്യാസസഭകളിലെ വൈദീകരും, സിസ്റ്റേഴ്സും ഈ കുടുംബ സംഗമത്തിൽ പങ്കെടുക്കും.
ക്നാനായ തനിമ നിലനിർത്തികൊണ്ടുള്ള ആഘോഷങ്ങൾ, വർണപ്പകിട്ടാർന്ന വിവിധ കലാപരിപാടികൾ, മുതിർന്ന പൗരന്മാരെയും, വിവാഹ വാർഷികത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെയും ആദരിക്കൽ, തുടങ്ങിയവ ജൂബിലി കുടുംബ സംഗമത്തിന്റെ പ്രത്യേകതകളാണ്.
ബാംഗ്ലൂരിലെ ക്നാനായ സാമുദായത്തിന്റെ വളർച്ചയിലും, ബംഗളൂർ നഗരത്തിൽ മൂന്ന് ദൈവാലയങ്ങൾ നിർമിക്കുന്നതിലും മുഖ്യ പങ്ക് വഹിച്ച ബാംഗ്ലൂർ ക്നാനായ കാത്തലിക്ക് അസ്സോസിയേഷനോടുചേർന്ന് (BKCA) ഈ ജൂബിലി ആഘോഷിക്കുന്നതിൽ ഏറെ സന്തോഷവും,അഭിമാനവുമുണ്ട്.
BKCA ഒരുക്കുന്ന ക്നാനായ തനിമയിലുള്ള ഉച്ചഭക്ഷണം ജൂബിലി കുടുംബ സംഗമത്തിന്റെ വലിയ പ്രത്യേകതയായിരിക്കും.
തദവസരത്തിൽ ബാംഗ്ളൂർ സ്വർഗ്ഗറാണി ഫൊറോനക്കു കീഴിലുള്ള എല്ലാവരെയും ജൂബിലി കുടുംബ സംഗമത്തിലേയ്ക്ക് കുടുംബസമേതം സ്വാഗതം ചെയ്യുന്നു.
ജൂബിലി കമ്മിറ്റിക്കുവേണ്ടി,
സ്വർഗറാണി ഫൊറോനാ വികാരി
ഫാ. ഷിനോജ് കുര്യൻ വെള്ളായിക്കൽ, ജൂബിലി ജനറൽ കൺവീനർ ജോമി തെങ്ങനാട്ട്.