Breaking news

മയാമി സെന്റ് ജൂഡ് ദൈവാലയത്തില്‍ പത്താം വാര്‍ഷികത്തിന് തിരി തെളിഞ്ഞു.

മയാമി: സൗത്ത് ഫ്‌ളോറിഡായിലെ സെന്റ് ജൂഡ് ക്‌നാനായ ദേവാലയത്തിന്റെ, 10-ാം വാര്‍ഷികത്തിന്റെ ഉദ്ഘാടനം ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. മോണ്‍. ഫാ. തോമസ് മുളവനാല്‍, ആദ്യമിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് പാക്കുവെട്ടിത്തറ, ആദ്യവികാരി ഫാ. ജോസ് ആദോപ്പിള്ളി, നിരവധി വൈദികര്‍, സന്ന്യസ്തര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സിബി ചാണശേരി, ബിനു ചിലമ്പത്ത് എന്നിവരുടെ നേതൃത്വത്തില്‍, വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജൂബിലി സ്മാരകമായി വീടില്ലാത്ത ഒരു കുടുംബത്തിന് 15 ലക്ഷം രൂപ മുടക്കി ഒരു വാസയോഗ്യമായ വീട് എന്ന സ്വപ്ന പദ്ധതിയാണ് ക്രമീകരിച്ചിരിക്കുന്നത്. തദവസരത്തില്‍ വിശ്വാസത്തില്‍, തനിമയില്‍, സ്‌നേഹത്തില്‍ എന്ന ആപ്തവാക്യത്തില്‍ ക്രമീകരിച്ചിരിക്കുന്ന കലണ്ടറിന്റെ പ്രകാശനകര്‍മ്മം ഫാ. തോമസ് മുളവനാലിന് നല്കി പിതാവ് നിര്‍വഹിച്ചു.

Facebook Comments

Read Previous

ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിൽ ശിശുദിന ഘോഷയാത്ര നടത്തി .

Read Next

കാരിത്താസ് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് ട്രെയിനിംഗ് പ്രോഗ്രാം’ സംഘടിപ്പിച്ചു