മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA
സെൻട്രൽ കമ്മറ്റികൾ മാറി വന്നിട്ടും, ഒരു ദശാബ്ദത്തോളം 52 യൂണിറ്റുകൾ സ്വന്തമായിരുന്ന UKKCA കേട്ടു കേൾവി പോലുമില്ലാത്ത വളർച്ചയുടെ കഥകളുമായി പുതു ചരിതം കുറിയ്ക്കുകയാണ്. പുതിയതായി അംഗീകാരം നൽകിയ യൂണിറ്റുകളുടെയും ഉത്ഘാടനം ആഘോഷപൂർവും സെൻട്രൽ കമ്മറ്റിയംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തി. ശ്രീ സിബി കണ്ടത്തിലിൻ്റേയും ശ്രീ സിറിൾ പനംകാലയുടെയും നേതൃത്വത്തിലുള്ള കമ്മറ്റി അധികാരമേൽക്കുമ്പോൾ ഉണ്ടായിരുന്ന 51 യൂണിറ്റുകൾ ഇപ്പോൾ 57 യൂണിറ്റുകൾ ആയിരിക്കുകയാണ്.
വെസ്റ്റേൺ സൂപ്പർമെയർ, മിൽട്ടൺ കെയിൻസ്, കെൻടാൽ, പ്ലെമോത്ത്, സ്കാർബറോ, ഹാരോഗേറ്റ് എന്നിവയാണ് പുതിയതായി രുപീകൃതമായ യൂണിറ്റുകൾ.
ഉത്സവപ്രതീതിജനിപ്പിയ്ക്കുന്ന ആഘോഷങ്ങളാണ് പുതിയ യൂണിറ്റുകളുടെ ഉത്ഘാടന വേളകളിൽ നടന്നത്. സ്വവംശ വിവാഹ നിഷ്ഠയിൽ അഭിമാനിയ്ക്കുന്നവരുടെ ഊഷ്മളമായ സ്നേഹ ബന്ധങ്ങൾ ചേർത്തു പിടിച്ച് ആടിയും പാടിയും പുതിയ യൂണിറ്റ് അംഗങ്ങൾ കൈ കോർത്തപ്പോൾ മലമുകളിൽ പ്രകാശം പരത്തുന്ന ദീപനാളമായി UKKCA മാറുകയായി. യൂണിറ്റുകളുടെ ഉത്ഘാടനത്തിനെത്തിയ സെൻട്രൽ കമ്മറ്റിയംഗങ്ങൾക്ക് ആവേശപൂർണ്ണമായ വരവേൽപ്പാണ് യൂണിറ്റ് അംഗങ്ങൾ നൽകിയത്.
പുതിയ യൂണിറ്റുകളിൽ നിന്നും നാഷണൽ കൗൺസിൽ അംഗങ്ങളാകുന്നവർ
വെസ്റ്റേൺ സൂപ്പർ മെയർ: പ്രസിഡൻ്റ്: ജോൺസൺ പുറത്തേട്ട്
സെക്രട്ടറി: തോമസ് ആലപ്പാട്ട്
മിൽട്ടൺ കെയിൻസ്: പ്രസിഡൻ്റ് : ടിനു തോമസ് തുണ്ടിയിൽ
സെക്രട്ടറി: സിജോ ജോസൻ ചിരവാലേൽ
കെൻഡൽ: പ്രസിഡൻ്റ്: ടെന്നിസൺ തോട്ടത്തിൽ,
സെക്രട്ടറി: സജി കുന്നത്തേൽ
പ്ലെമോത്ത്: പ്രസിഡൻ്റ്: അനുപ് ജോസഫ് കണിയാപറമ്പിൽ
സെക്രട്ടറി: ബെൻ സണ്ണി മുക്കാട്ടിൽ
സ്കാർബറോ: പ്രസിഡൻ്റ്: ജിമേമാൻ ആടുപാറയിൽ
സെക്രട്ടറി: ജിൻസൺ ജോസഫ്
ഹരോഗേറ്റ്: ബിനീഷ് പെരുമാപ്പാടം
സെക്രട്ടറി: ലിൻസ്മോൻ ജോസ് എന്നിവരാണ്.