

മ്രാല പള്ളിയുടെ പ്ലാറ്റിനം ജൂബി യോടനുബന്ധിച്ച് ഇടവകയിലെ ദമ്പതീ സംഗമവും സെമിനാറും ജൂബിലേറിയന്‍സിനെ ആദരിക്കലും നടത്തി. അന്നേ ദിവസം വി കുര്‍ബാനയില്‍ വിവാഹത്തിന്റെ 25, 50 വര്‍ഷങ്ങളിലായിരിക്കുന്നവര്‍ കാഴ്ച സമര്‍പ്പണം നടത്തി. വി. കുര്‍ബാനയെത്തുടര്‍ന്ന് നടന്ന ദമ്പതീ സെറിനാറിന് റവ. ഡോ. അഗസ്റ്റിന്‍ കല്ലേലില്‍ നേനത്വം നല്കി. സമ്മേളനം അതിരൂപതാ ഫാമിലി കമീഷന്‍ ചെയര്‍മാന്‍ ഫാ ജിബിന്‍ മണലോടിയില്‍ ഉദ്ഘാടനം ചെയ്യതു. ജൂബിലേറിയന്‍ സിന് മെമന്റോസും നല്കി. സ്‌നേഹ വിരുന്നോടെ പ്രോഗ്രാം സമാപിച്ചു. കമ്മിറ്റി കണ്‍വീനര്‍ ജോമോന്‍ നടുക്കണ്ടത്തിലിന്റെ നേതത്വത്തില്‍ അംഗങ്ങള്‍ പ്രോഗ്രാമിന് നേതൃത്വം നല്കി.
Facebook Comments