Breaking news

K.C.C.O. കണ്‍വന്‍ഷന്‍ പൈതൃകം 2024 ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

റെജി പാറയ്ക്കന്‍

മെല്‍ബണ്‍: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിക്ടോറിയ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ആതിഥേയത്വം വഹിക്കുന്ന അഞ്ചാമത് കണ്‍വന്‍ഷന്‍ പൈതൃകം 2024 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
2024 ഒക്ടോബര്‍ 4,5,6 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മെല്‍ബണിലെ ഗ്രേറ്റ് ഓഷ്യന്‍ ഡ്രൈവിലുള്ള മന്ത്രാലോണ്‍ സ്റ്റാര്‍ റിസോട്ടിലാണ് കണ്‍വന്‍ഷന് തിരശ്ശീല ഉയരുന്നത്. കണ്‍വന്‍ഷന്റെ വിജയത്തിനായി സജി കുന്നുംപുറം (K.C.C.O. പ്രസിഡന്റ്), തോമസ് സജീവ് (കണ്‍വന്‍ഷന്‍ ചെയര്‍മാന്‍), ഷോജോ തെക്കെവാലയില്‍ (K.C.C.O. സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റി കണ്‍വീനര്‍മാരും, അംഗങ്ങളും അടങ്ങുന്ന കമ്മറ്റികള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. ഒക്ടോബര്‍ 4-ാം തീയതി വെള്ളിയാഴ്ച മെല്‍ബണ്‍ ക്‌നാനായ കാത്തലിക് മിഷന്റെ ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടത്തിന്റെ (Fr. Abhilash Kannampadam) മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയോടുകൂടി കണ്‍വന്‍ഷന് തുടക്കം കുറിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കലാ-കായിക-സാംസ്‌ക്കാരിക പരിപാടികള്‍ കണ്‍വന്‍ഷനില്‍ വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ അരങ്ങേറും. ഓഷ്യാന കമ്മറ്റിയുടെ അഞ്ചാമത് കണ്‍വന്‍ഷനില്‍ മുഖ്യാതിഥികളായി എത്തുന്നത് ശ്രീ. ബിജു കെ. സ്റ്റീഫന്‍ (എസ്.പി., ക്രൈംബ്രാഞ്ച്, ഇടുക്കി), ഫാ. ജോബി പാറക്കചെരുവില്‍ (യു.എസ്.എ.) എന്നിവര്‍ ആണ്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരത്തില്‍പരം ക്‌നാനായ പ്രതിനിധികള്‍ മെല്‍ബണില്‍ നടക്കുന്ന ഓഷ്യാനയുടെ അഞ്ചാമത് പൈതൃകം 2024 കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

Facebook Comments

knanayapathram

Read Previous

വെളിയന്നൂര്‍ വെള്ളച്ചാലില്‍ വില്‍സന്‍ എസ്തപ്പാന്‍ (54) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കല്ലറ (മാന്‍വെട്ടം) അരീച്ചിറയില്‍ തോമസ്‌ എ.ജെ. (തോമാച്ചന്‍ – 62) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE