Breaking news

പ്രവര്‍ത്തന മാര്‍ഗ്ഗരേഖയും സമര്‍പ്പണ ഗാനവും പ്രകാശനം ചെയ്തു

തെള്ളകം: കരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനായ മാര്‍ തോമസ് തറയിലിന്‍്റെ 50-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോട്ടയം അതിരൂപതയോട് ചേര്‍ന്ന് നടപ്പിലാക്കുന്ന ഒരു വര്‍ഷത്തെ ( ജൂലൈ 2024- ജൂലൈ 2025) പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ പ്രകാശനവും , കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അംഗമായ സി.മേരി ആക്കല്‍ രചിച്ച് സമൂഹാംഗങ്ങളായ സിസ്റ്റേഴ് ആലപിച്ച ‘കരുതലാം സ്നേഹമേ തറയില്‍ പിതാവേ’ എന്ന ഗാനത്തിന്‍്റെ പ്രകാശനവും കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മുലക്കാട്ട് നിര്‍വഹിച്ചു. കാരിത്താസ് ആശുപത്രി ജോയിന്‍്റ് ഡയറക്ടര്‍ ഫാ. ജിനു കാവില്‍ , ചാക്കോ കെ. തറയില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്ററ്റ്യൂട്ട് ഡിറക്ര്ടസ്സ് ജനറല്‍ സി. ലിസി ജോണ്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍, സമൂഹാഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കരുതലാം സ്‌നേഹമേ തറയില്‍ പിതാവേ……

സ്‌നേഹപരിമളം പാരിനു നല്‍കാന്‍
ദൈവമയച്ചൊരു സുകൃതസുമം
തിരുഹൃദയ തണലില്‍ ഞങ്ങളെ വളര്‍ത്തിയ
കരുതലാം സ്‌നേഹമേ തറയില്‍ പിതാവേ

കാരിത്താസ് മക്കളെ ഹൃദയത്തിന്‍ ആഴത്തില്‍
ചേര്‍ത്തുവച്ചാത്മനാ സ്‌നേഹിച്ച താതാ
നിന്‍ ദീപ്തസ്മരണകള്‍ എന്നെന്നും പങ്കിടാന്‍
അന്‍പതാം വാര്‍ഷികം തുണച്ചിടട്ടെ

ക്‌നാനായ മക്കളെ പൊന്‍നൂലില്‍ കോര്‍ത്തിടാന്‍
കാവലായ് കരുതലായ് കൂടെനടന്നവന്‍
തിരുഹൃദയ സ്‌നേഹത്തിന്‍ മാധുര്യമേകുവാന്‍
സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ്

അക്ഷരജ്ഞാനത്തില്‍ തേജസായ് തീരുവാന്‍
വിദ്യാലയങ്ങള്‍ക്കു ജീവനേകി
ആയുരാരോഗ്യമായ് ആയിരിപ്പാനായി
ആതുരാലയത്തിനു രൂപമേകി

അഴലാര്‍ന്ന വീഥിയില്‍ അടരാത്ത സ്‌നേഹമായ്
സുവിശേഷ സാക്ഷ്യം വഹിച്ച താതാ
കൂപ്പുന്നു പാണികള്‍ ദൈവത്തിന്‍ സന്നിധേ
പ്രഭയോടെ സ്വര്‍ഗ്ഗത്തില്‍ വാണിടാനായ് …

Facebook Comments

knanayapathram

Read Previous

തിരുബാലസഖ്യം രാജപുരം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നടത്തി

Read Next

ജോർജിയയിൽ മെഡിസിൻ പഠിക്കാൻ സുവർണ്ണാവസരം