Breaking news

കോട്ടയം അതിരൂപതയിലെ സീനിയർ വൈദികന്‍ ഫാ. ജോർജ്ജ് വണ്ടന്നൂർ (89) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കോട്ടയം അതിരൂപതയിലെ സീനിയർ വൈദികരിലൊരാളും കാരിത്താസ് വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചു വരുകയും ചെയ്തിരുന്ന ഫാ. ജോർജ്ജ് വണ്ടന്നൂർ നിര്യാതനായി. 1935 ജൂലൈ 23 ന് വണ്ടന്നൂർ ചാക്കോ-ഏലി ദമ്പതികളുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സെന്റ് സ്റ്റാനിസ്‌ളാവൂസ് സെമിനാരിയിലും ആലുവ സെന്റ് ജോസഫ്‌സ് സെമിനാരിയിലുമായി വൈദികപരിശീലനം പൂർത്തിയാക്കി. 1962 മാർച്ച് 12-ാം തീയതി വൈദികപട്ടം സ്വീകരിച്ചു. മാങ്കിടപ്പള്ളി, പുനലൂർ, മ്രാല, ഇടക്കോലി, മാലക്കല്ല്, ഇരവിമംഗലം, വെളിയനാട്, ചേർപ്പുങ്കൽ, മാറിടം, അമനകര, പാച്ചിറ, മോനിപ്പള്ളി, കണ്ണങ്കര, കരിപ്പാടം, പൂഴിക്കോൽ, പയസ്മൗണ്ട് എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. മൃതദേഹം ഓഗസ്റ്റ് 14 ബുധനാഴ്ച രാവിലെ 7.30 ന് വിയാനി ഹോമിൽ കൊണ്ടുവരുന്നതും തുടർന്ന് 9.30 ന് പുതുവേലിയിലുള്ള സഹോദരൻ തോമസിന്റെ ഭവനത്തിൽ കൊണ്ടുവരുന്നതുമാണ്. തുടർന്ന് 11 മണി മുതൽ പുതുവേലി സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നതും ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ സംസ്‌ക്കരിക്കുന്നതുമാണ്.
സഹോദരങ്ങൾ: പരേതനായ എബ്രാഹം, അന്നക്കുട്ടി ചാക്കോ പാറടിയിൽ കരിങ്കുന്നം, പരേതയായ മറിയക്കുട്ടി സിറിയക് വാക്കാട്ടേൽ കട്ടച്ചിറ, തോമസ്, ആലീസ് സൈമൺ തളളത്തുകുന്നേൽ മാലക്കല്ല്.

14/08/2024 ബുധൻ

രാവിലെ 7 30 മുതൽ 8: 30 വരെ വിയാനി ഹോമിൽ പൊതു ദർശനം
8;45:പുതുവേലിയിലേക്ക് വിലാപ യാത്ര

9:30 :വണ്ടന്നൂർ തറവാട്ടിൽ പൊതു ദർശനം

10:30 :മൃതസംസ്കാരശുശ്രൂഷപ്രാർത്ഥനയുടെ ഒന്നാം ഭാഗം വീട്ടിൽ. തുടർന്ന് ദേവാലയത്തിലേക്ക് വിലാപയാത്ര

2:30 വരെ ദേവാലയത്തിൽ പൊതുദർശനം

2:30: വിശുദ്ധ കുർബാനയും മൃതസംസ്കാര ശുശ്രൂഷയുടെ സമാപന പ്രാർത്ഥനകളും

LUVE LINK:

 

Facebook Comments

knanayapathram

Read Previous

ചാമക്കാല പാറേട്ട് മേരി ചാക്കോ( മോളി ടീച്ചർ ) നിര്യാതയായി.

Read Next

പ്രവാസികളെ പുറത്താക്കരുതെന്ന് കോട്ടയം അതി രൂപതയോട് മുൻസിഫ് കോടതി