Breaking news

തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം:  സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങളിലൂടെ ഉപവരുമാന പദ്ധതികള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.  കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍മാരായ മേഴ്‌സി സ്റ്റീഫന്‍, ബിജി ജോസ്, ലിജോ സാജു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 20 ഗുണഭോക്താക്കള്‍ക്കായി സിംഗര്‍ കമ്പനിയുടെ തയ്യല്‍ മെഷീന്‍ യൂണിറ്റുകളാണ് ലഭ്യമാക്കിയത്.

Facebook Comments

Read Previous

ദർശന തിരുനാളിനായി ഒരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക

Read Next

കെ .സി. ഡബ്ള്യു. എ കടുത്തുരുത്തി ഫൊറോന ഗ്രാന്‍ഡ് പേരന്‍റസ് ഡേ ആഘോഷിച്ചു