Breaking news

കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ : ഫാ. തോമസ് ആനിമൂട്ടിലും സാബു കരിശ്ശേരിക്കലും സെക്രട്ടറിമാര്‍

കോട്ടയം അതിരൂപതയില്‍ പുതുതായി രൂപീകരിക്കപ്പെട്ട പാസ്റ്ററല്‍ കൗണ്‍സിലിന്റെ സെക്രട്ടറിമാരായി ഫാ. തോമസ് ആനിമൂട്ടിലിനെയും സാബു കരിശ്ശേരിക്കലിനെയും തെരഞ്ഞെടുത്തു.കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിനിധികളായി അഡ്വ. മാത്യു തോട്ടുങ്കലും ഷൈനി സിറിയക് ചൊള്ളമ്പേലും തെരഞ്ഞെടുക്കപ്പെട്ടു.

അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന പുതിയ പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമ യോഗത്തിലാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

കമ്മിറ്റി അംഗങ്ങളായി ബേബി മുളവേലിപ്പുറവും പ്രൊഫ. മേഴ്സി മൂലക്കാട്ടും തെരഞ്ഞെടുക്കപ്പെട്ടു

Facebook Comments

knanayapathram

Read Previous

സംസ്ഥാനതല തായ്കൊണ്ടോ ചാമ്പിയൻ ഷിപ്പിൽ ഗോൾഡ് മെഡൽ കടുത്തുരുത്തി സെന്റ്.മൈക്കിൾസ് സ്കൂളിലെ വിദ്യാർത്ഥികളായ പ്രഭുൽ , പ്രണവ് കരസ്ഥമാക്കി

Read Next

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിച്ചു