Breaking news

ശ്രീ ബിജു കെ സ്റ്റീഫന് ഇടുക്കി ക്രൈം ബ്രാഞ്ച് SP യായി സ്ഥാനക്കയറ്റം

വെള്ളൂർ ഹോളി ഫാമിലി ക്‌നാനായ പളളി ഇടവകാംഗമായ ശ്രീ ബിജു കെ സ്റ്റീഫന് ഇടുക്കി ക്രൈം ബ്രാഞ്ച് SP യായി സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നു. കുഴിക്കാട്ടിൽ പരേതനായ സ്റ്റീഫന്റെയും അന്നമ്മയുടെയും മകനായ ഇദ്ദേഹം തന്റെ 26-ാം വയസിൽ എസ്. ഐ ആയാണ് സേവനം ആരംഭിക്കുന്നത്. കടുത്തുരുത്തി വലിയപ്പള്ളി ഇടവകാംഗമായ കളപ്പുരയിൽ ജിനിയാണ് ഭാര്യ. സ്റ്റിവിയ, സ്റ്റിവിൻ എന്നിവർ മക്കളാണ്. ക്നാനായ കത്തോലിക്ക സമുദായത്തിൽ നിന്നും കേരള പോലീസിൽ SP റാങ്കിൽ എത്തുന്ന ആദ്യത്തെയാളാണ്. കുറ്റാന്യോഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ അവാർഡ് 2 തവണ നേടിയിട്ടുള്ള ഇദ്ദേഹം വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും അർഹനായിട്ടുണ്ട്. കോട്ടയം അതിരൂപതയുടെ അഭിമാനമായ ശ്രീ ബിജു കെ സ്റ്റീഫന് ക്നാനായ പത്രത്തിൻ്റെ എല്ലാ വിധ ആശംസകളും നേരുന്നു.

Facebook Comments

Read Previous

ഹ്യൂസ്റ്റണിൽ ലീജിയൻ ഓഫ് മേരി സെമിനാർ .

Read Next

KCCNA കൺവെൻഷന് വ്യാഴാഴ്ച തിരി തെളിയും .