ബെൽജിയം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ബെൽജിയത്തിലെക്ക് ജോലിക്കു പഠനത്തിനുമായി വന്ന ക്നാനായ മക്കളെ സഭയോടു സമുദായത്തോടുചേർത്തുനിർത്തി മുന്നോട്ടു നയിക്കുംവാൻ ആരംഭിച്ച ബെൽജിയം കുടിയേറ്റത്തിന്റെ’ ഏട്ടാം വാർഷികം 2024ജൂലൈ 10 ന് ബ്രസൽസ്സിൽ വച്ച് നടത്തെപ്പെടുകയാണ്. വിശിഷ്ടാതിഥികളായി കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ, ഫാ. ബിനോയി കൂട്ടനാൽ, ഫാ. പ്രിൻസ്സ് മുളകുമറ്റത്തിൽ, ഫാ. ജിജോ ഇലവുങ്കൽചാലിൽ എന്നിവരു വാർഷിക ആഘോഷങ്ങളുടെ ഭാഗകമാകുന്നു. ആഘോഷങ്ങളുടെഭാഗമായി വിശിഷ്ടാതിഥികൾക്ക് സ്വീകരണം, വി.കുർബ്ബാന, പൊതുസമ്മേളനം, സ്നേഹവിരുന്ന്, നയനമനോഹരമായ കലാപരിപാടികൾ, സമ്മാനദാനം, ആദരവ്, സമ്മാനകൂപ്പൺ നിറക്കെടുപ്പ്, ലേലം, നാടൻ തട്ടുകട എന്നിവ ഉണ്ടായിരിക്കുന്നതാണ്. വാർഷികത്തിന്റെ വിജയത്തിന്നായി നാളുകൾക്കും മുൻമ്പേ വിവിധ കമ്മറ്റികൾ രൂപികരിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു. വാർഷികഘോഷപരിപാടികൾക്ക് കുടിയേറ്റം അഡ്മിനിസ്റ്റേറ്റർ ശ്രി. ഷിബി ജേക്കബ് തേനംമാക്കിൽ, കുടിയേറ്റം പ്രസിഡന്റ് ശ്രീമതി ജോമി ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളായ ശ്രി.ജോബി ജോസഫ്, ശ്രീമതി. സിമി റ്റോജി, ശ്രി. ലിജോ ജേക്കബ്, ശ്രീമതി. സിന്തുമോൾ ജോമോൻ, ശ്രി. ജെറി മാത്യു, വിവിധ കമിറ്റി അംഗങ്ങൾ,കൺവിനർമാർ, ചാപ്ലയിൻ ഫാ. ബിബിൻ കണ്ടോത്ത് എന്നിവർ നേതൃത്വംനൽകും.