Breaking news

ക്നാനായ യാക്കോബായ അതിരൂപതയുടെ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി July 6 ന് നടക്കുന്ന UKKCAയുടെ 21 മത് കൺവൻഷനിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു.

ക്നാനായ കത്തോലിക്കരും ക്നാനായ യാക്കോബായക്കാരും പരസ്പ്പരം സഹകരിച്ച് ഒരു മനസ്സോടെ പ്രവർത്തിയ്ക്കണമെന്ന് ആഗ്രഹിയ്കുകയും അതിനുവേണ്ടി കഷ്ടപ്പെടുകയും പ്രവർത്തിയ്കുകയും ചെയ്ത കോട്ടയം രൂപതയുടെ മുൻ അധ്യക്ഷൻ കുന്നശ്ശേരിപിതാവിൻ്റെ ശ്രമങ്ങളുടെ തുടർച്ചയായി വലിയമെത്രാപ്പോലീത്തായുടെ സാന്നിധ്യം വിലയിരുത്തപ്പെടും. സ്വന്തം ജനങ്ങളോട് ചേർന്നു നിൽക്കാനും സമുദായ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിയ്ക്കാനും എന്നും ശ്രമിച്ച ഇടയനാണ് മോർ സേവേറിയോസ്. ക്നാനായ യാക്കോബായ ജനം നെഞ്ചിലേറ്റിയ ഇടയൻ്റെ സാന്നിധ്യം കൺവൻഷന് മാറ്റ് കൂട്ടും.
ഇതര സഭാധ്യക്ഷ്യൻമാർ പങ്കെടുക്കുന്ന വേദികളിൽ വച്ച് പോലും കേരള െക്രസ്തവർക്ക് സംഭാവനകൾ നൽകിയ ക്നാനായ സമുദായത്തെപ്പറ്റി വിളിച്ചു പറയാൻ എന്നും സമുദായത്തെ ഉയർത്തിപ്പിടിയ്ക്കാൻ ശ്രമിച്ചയാളാണ്കുറിയാക്കോസ് മോർ സേവേറിയോസ്. സ്വ സമുദായത്തെപ്പറ്റി എവിടെയും അഭിമാനത്തോടെ സംസാരിയ്ക്കുന്ന, സമുദായ സ്നേഹമാണ് തിരുമേനിയെ വ്യത്യസ്തനും ജനകീയനുമാക്കിയത്.
ക്നാനായ സമുദായത്തിന് അതിരുകൾ ഇല്ലാതെയാവണമെന്ന് ആഗ്രഹിയ്ക്കുകയും അതിരുകൾ തീർക്കാൻശ്രമിയ്ക്കുമ്പോഴൊക്കെ അതിനായി ശക്തമായി പ്രതിഷേധിയ്ക്കുകയും ചെയ്ത വലിയ മെത്രാപ്പോലീത്തായുടെ അനുഗ്രഹ പ്രഭാഷണം കൺവൻഷനിലെ മഹാസാഗരത്തെ ഇളക്കിമറിച്ചേയ്ക്കും.
അദ്ദേഹത്തോടൊപ്പം മലയാളികൾക്ക് ഏറെ പ്രീയങ്കരനും ഭിന്നശേഷിക്കാർക്ക് അത്താണിയും ലോകപ്രശസ്ത മജീഷ്യനുമായ ഗോപിനാഥ്‌ മുതുകാടാനും , ക്നാനായ യാക്കോബായ സഭാ സെക്രട്ടറി ടി ഓ അബ്രാഹവും കൺവെൻഷനിൽ അതിഥികളായി പങ്കെടുക്കും
Facebook Comments

knanayapathram

Read Previous

ഇരവിമംഗലം പുലിയിളയില്‍ തമ്പി ഫിലിപ്പ് (58) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ക്നാനായ യാക്കോബായ അതിരൂപതയുടെ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനി July 6 ന് നടക്കുന്ന UKKCAയുടെ 21 മത് കൺവൻഷനിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു.