Breaking news

പ്രൗഢ ഗംഭീരമായി കാനഡയിലെ ലണ്ടനിൽ തിരുഹൃദയ തിരുനാൾ ആഘോഷം

കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിൻ്റെ തിരുനാൾ ആഘോഷം ഭക്ത്യാദരപൂർവ്വം കൊണ്ടാടി.ജൂൺ 7 വെള്ളിയാഴ്ച ഇടവക വികാരി ഫാ.സജി ചാഴിശ്ശേരിൽ പുതുതായി നിർമ്മിച്ച കൊടിമരം വെഞ്ചരിപ്പിനു ശേഷം കൊടിയേറ്റ് നടത്തി.രൂപം വെഞ്ചരിപ്പ് ,ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച എന്നിവയ്ക്കു ശേഷം ഫാ.ജോബി കുന്നത്ത് CMI യുടെ മുഖ്യ കാർമ്മികത്വത്തിൽ മരിച്ചവർക്കു വേണ്ടിയുള്ള പാട്ടുകുർബ്ബാന നടത്തപ്പെട്ടു.ജൂൺ 8 ശനിയാഴ്ച വൈകുന്നേരം ആഘോഷമായ പാട്ടുകുർബ്ബാനയ്ക്ക് ഫാ. പ്ലോജൻ ആൻ്റണി കണ്ണമ്പുഴ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. ജോസ് തറയ്ക്കൽ വചന സന്ദേശം നൽകി.വിശുദ്ധ കുർബാനയെ തുടർന്ന് ഇടവകാംഗങ്ങൾ ഒന്നു ചേർന്ന് 2 മണിക്കൂർ നേരം നടത്തിയ കലാസന്ധ്യ കണ്ണിനും കാതിനും കുളിർമയേകുന്ന ഒന്നായി മാറി.ഇടവകാംഗങ്ങൾ ഒത്തു ചേർന്ന് തയ്യാറാക്കിയ പിടിയും കോഴിയും സ്നേഹവിരുന്നിന് മാറ്റുകൂട്ടി.പ്രധാന തിരുനാൾ ദിവസമായ ജൂൺ 9ന് ഫാ. സജി പിണർകയിലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുനാൾ റാസ നടത്തപ്പെട്ടു.ഫാ.ജോബി കുന്നത്ത് തിരുനാൾ സന്ദേശം നൽകി. വെരി. റവ ഫാ.പത്രോസ് ചമ്പക്കര ,ഫാ.ജോബി കുന്നത്ത് ഫാ.മാത്യു,ഫാ .ജയ്സൺ OFM cap എന്നിവർ സഹകാർമ്മികരായിരുന്നു.നിരവധി ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുനാൾ പ്രദക്ഷിണം ശ്രദ്ധേയമായി.പരിശുദ്ധ കുർബാനയുടെ ആശീർവ്വാദത്തോടെ തിരുനാൾ തിരുക്കർമ്മങ്ങൾ അവസാനിച്ചു.അതിനു ശേഷം ഏവർക്കും സ്നേഹവിരുന്ന് ഒരുക്കിയിരുന്നു.തിരുനാൾ തിരുക്കർമ്മങ്ങൾക്കു ശേഷം നടന്ന ഏലക്കാ മാല ലേലം വിളി കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്ക് നടത്തപ്പെട്ടു.നിരവധി കമ്മിറ്റികളുടെ സഹകരണത്തോടെ വികാരി ഫാ.സജി ചാഴിശ്ശേരിൽ കൈക്കാരന്മാരായ ഡിനു പെരുമാനൂർ,ചഞ്ചൽ മണലേൽ സെക്രട്ടറി സിബു താളിവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Facebook Comments

knanayapathram

Read Previous

അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ നടത്തപ്പെട്ടു

Read Next

ചാമക്കാലാ കൈമൂലയിൽ കെ.എ ചാക്കോ(71) നിര്യാതനായി