Breaking news

കെ സി വൈ എൽ അതിരൂപത ഭാരവാഹികൾ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ സന്ദർശിച്ചു

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് നടത്തപ്പെട്ട സീറോ മലബാർ സഭയുടെ യുവജനപ്രസ്ഥാനമായ എസ്.എം.വൈ.എമ്മിന്റെ കൗൺസിൽ മീറ്റിംഗിൽ കെ.സി.വൈ.എൽ ഭാരവാഹികൾ പങ്കെടുക്കുകയും മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനെ സന്ദർശിക്കുകയും കെ.സി.വൈ. എൽ ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
കെ.സി.വൈ.എൽ ഭാരവാഹികളായ പ്രസിഡന്റ് ജോണിസ്‌ പി.സ്റ്റീഫൻ, ചാപ്ലയിൻ ഫാ. റ്റീനേഷ് കുര്യൻ പിണർക്കയിൽ, സിസ്‌റ്റർ അഡ്വൈസർ സി.ലേഖ SJC, ട്രെഷറർ അലൻ ജോസഫ് ജോൺ, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ് എന്നിവരാണ് പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്തത്‌ .ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ക്നാനായ യുവജനങ്ങളുടെ നന്മക്കായുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അഭി.പിതാവ് ഉറപ്പുതന്നു .

 

Facebook Comments

knanayapathram

Read Previous

ഞീഴൂർ മുകളേൽ എം.എം. ചാക്കോ (83, മുൻ പഞ്ചായത്ത് ജീവനക്കാരൻ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കല്ലറ പുത്തൻപുരയ്ക്കൽ മോളി തോമസ് (88)നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Most Popular