Breaking news

21മത് കൺവൻഷൻറെ വിജയത്തിനു വേണ്ടിയുള്ള വിവിധ കമ്മറ്റികൾ പ്രവർത്തനം ശക്തമാക്കുന്നു: UK യിലെ ക്നാനായക്കാർ കൺവൻഷൻ ഒരുക്കങ്ങളുടെ തിരക്കുകളിലേയ്ക്ക്

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PR0 UKKCA

മഴക്കാലത്തിനുശേഷം മണ്ണിൽ മറഞ്ഞുകിടന്നിരുന്ന വിത്തുകൾ മുളപൊട്ടും പോലെ, വസന്തകാലത്ത് പൂവാകകൾ അനുവാദം ചോദിയ്ക്കാതെ പൂ വിടർത്തുന്നതുപോലെ UK യിലെ ക്നാനായക്കാർക്കിടയിൽ കൺവൻഷൻ ലഹരിയായി നിറയുന്ന സമയമായി. നാഷണൽ കൗൺസിൽ അംഗങ്ങൾക്കും സെൻട്രൽ കമ്മറ്റിയംഗങ്ങങ്ങൾക്കും ഇനി ചിന്തകളിൽ കൺവൻഷൻ- കൺവൻഷൻ മാത്രം. കൂടെ ചരിക്കുന്ന ദൈവിക സാന്നിധ്യത്തെ അനുഭവിച്ചറിഞ്ഞവരുടെ പിൻഗാമികൾ ദേശീയ വാർഷിക കൺവൻഷനൊരുങ്ങുമ്പോൾ ഒറ്റ ലക്ഷ്യം മാത്രം. ഏറ്റവും മികച്ച കൺവൻഷൻ.

കൺവൻഷനിലെത്തുന്നവർ ചാരിതാർത്ഥ്യത്തോടെയും അഭിമാനത്തോടെയും മടങ്ങണം എന്ന ലക്ഷ്യവുമായി, കൺവൻഷനിലെത്തുന്നവർക്ക് ഒരു കുറവും ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെ നാഷണൽ കൗൺസിൽ അംഗീകാരം നൽകിയ വിവിധ കമ്മറ്റികൾ ഊർജ്ജ്വസ്വലമായി പ്രവർത്തിയ്ക്കുകയാണ്. UKKCA പ്രസിഡൻറ് സിബി കണ്ടത്തിൽ കൺവൻഷൻ കൺവീനറായി വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിയ്ക്കുകയാണ്. UKKCA അഡ്വൈസർ ലുബി മാത്യു വെള്ളാപ്പള്ളി റാലി കമ്മറ്റിയുടെ ചുമതല വഹിയ്ക്കും. ഒരു പോയൻ്റ് കടക്കാൻ മണിക്കൂറുകൾ എടുത്ത കഴിഞ്ഞ വർഷത്തെ സമുദായ റാലി ഏറ്റവും ഭംഗിയായി നടത്തുന്നതിന് ചുക്കാൻ പിടിച്ചതും ലുബി വെള്ളാപ്പള്ളി ആയിരുന്നു. ദിവ്യബലിയോടെ കൺവൻഷന് തുടക്കമാവുമ്പോൾ കഴിഞ്ഞ തവണ ലിറ്റർജി കമ്മറ്റിയുടെ ചുമതല വഹിച്ച ജോയി പുളിക്കീൽ തന്നെ ലിറ്റർജി കമ്മറ്റിയുടെ അമരക്കാരനാവും. Food കമ്മറ്റിയുടെ അധികചുമതലയും ജോയി പുളിക്കീലിനുണ്ട്. വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന, കൺവൻഷന് മാറ്റു കൂട്ടുന്ന പബ്ലിക്ക് മീറ്റിംഗ് കമ്മറ്റിയുടെ ചുമതല വീണ്ടും UKKCA ജനറൽ സെക്രട്ടറി സിറിൾ പനംകാല വഹിയ്ക്കും.
UKKCA ട്രഷറർ റോബി മേക്കര കഴിഞ്ഞ കൺവൻഷനിലേതുപോലെ രജിസ്ട്രേഷൻ കമ്മറ്റിയുടെ ചുമതലയോടൊപ്പം വെൽക്കം ഡാൻസ്, കൾച്ചറൽ പ്രോഗ്രാമിൻ്റെ അധിക ചുമതലയുമേറ്റെടുക്കുന്നു.
UKKCA ജോയൻ്റ് ട്രഷറർ റോബിൻസ് പഴുക്കായിൽ കൺവൻഷൻ പബ്ലിസിറ്റിയോടൊപ്പം ഫുഡ് കമ്മറ്റിയുടെ ചുമതലയിലും പങ്കാളിയാവുന്നു.
കൺവൻഷനിലെത്തുന്നവർക്ക് ഓരോ നിമിഷവും ആസ്വാദ്യകരമാക്കാനും ഓർമ്മയിൽ എന്നും ഒളിവെട്ടുന്ന നിമിഷങ്ങൾ സമ്മാനിയ്ക്കാനുമായി സ്വാഗതനൃത്തത്തിൻറെയും കലാ പരിപാടികളുടെയും ഭാരിച്ച ചുമതലയേറ്റെടുക്കുന്നത് UKKCA വൈസ് പ്രസിഡൻറ് ഫിലിപ്പ് പനത്താനത്താണ്. കൺവൻഷനിലെത്തുന്ന വിശിഷ്ട വ്യക്തികളെയും UK യിലെ ക്നാനായ മക്കളേയും ആദരവോടെ സ്വീകരിയ്ക്കാനുള്ള റിസെപ്ഷൻ കമ്മറ്റി മാത്യു പുളിക്കത്തൊട്ടിയിലിൻറെ ചുമതലയാലാണ്.

കമ്മറ്റികൾ പ്രവർത്തനം ശക്തമാക്കിക്കഴിഞ്ഞു. ഇനി കൺവൻഷൻ-ക്നാനായകൺവൻഷൻ-അഭിമാനികളുടെ വാർഷിക കൺവൻഷൻ.
July 6 ന് സ്വവംശ നിഷ്ഠയിൽ അടിയുന്നി പാരമ്പര്യത്തിൽ വേരുന്നി ഒരേ മനസ്സോടെ മുന്നോട്ട് ക്നാനായ ജനത എന്ന ആപ്തവാക്യമെങ്ങും മുഴങ്ങുന്ന ടെൽഫോർഡ് ഇൻറർനാഷണൽ സെൻ്റർ ക്നാനായ നഗറായി മാറുവാൻ-ആഗോള ക്നാനായ സമൂഹം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന UKKCA കൺവൻഷനായി ക്നാനായ മക്കൾ ഒരുങ്ങുകയായി.

Facebook Comments

knanayapathram

Read Previous

ഹേവാര്‍ഡ്‌സ് ഹീത്തിലെ ഇടയാഞ്ഞിലിയിൽ ജോജോ – സുനി ദമ്പതികള്‍ക്ക് ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികാശംസകള്‍

Read Next

കരിപ്പാടം മേച്ചേരിൽ ലീലാമ്മ ജോർജ്ജ് (70) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE