Breaking news

UKKCA യുടെ വടംവലി മത്സരങ്ങൾ നാളെ സ്‌റ്റോക്ക് ഓൺ ട്രൻഡിൽ

മാത്യു പുളിക്കത്തൊട്ടിയിൽP

RO UKKCA

ജയിക്കാനുറച്ച പോരാളികളുടെ പെരുംപോരാട്ടത്തിന് തിരിതെളിയുകയാണ്. ആകാംക്ഷ നിറഞ്ഞ കാണികളുടെ ആരവങ്ങൾക്കും ആർപ്പുവിളികൾക്കും നടുവിലും ശക്തിയും മനസ്സും ഒരേ ബിന്ദുവിൽ ഉറപ്പിച്ച് എതിരാളിയെ തറപറ്റിയ്ക്കാനുറച്ച പോരാളികൾ എത്തുകയായി. കരുത്തിൻറെ ഉജ്വല പോരാട്ടത്തിന് വാശിയൊട്ടും കുറയാതെ ക്നാനായ വനിതകളും എത്തുമ്പോൾ UK യിലെ വടം വലി മത്സരങ്ങളിൽ ഏറെ വ്യത്യസ്തമാവും നാളത്തെ മത്സരങ്ങൾ.

മാസങ്ങൾക്കുമുമ്പേ ചിട്ടയായ പരിശീലനം നടത്തി ശക്തമായ പോരാട്ടത്തിനൊരുങ്ങുന്നവർ വിജയ കിരീടത്തിൽ മുത്തമിടാനെത്തുന്നത് ദൂരമേറെയുള്ള കാർഡിഫിൽ നിന്നും എഡിൻബറോയിൽ നിന്നും വരെ. കഴിഞ്ഞ മാസം നടന്ന ബാഡ്മിൻറൺ ടൂർണമെൻ്റിന് വേദിയായപ്പോൾ സെൻട്രൽകമ്മറ്റിയംഗങ്ങളോട് തോളോട് തോൾ ചേർന്ന് മത്സരവിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ചവരാണ് സ്‌റ്റോക്കിലെ ക്നാനായ യൂണിറ്റിലെ അംഗങ്ങൾ. ബാഡ്മിൻ്റൺ മത്സരാർത്ഥികൾക്ക് സ്നേഹോഷ്മളമായ സ്വാഗതമേകിയ സ്‌റ്റോക്ക് ഓൺ ട്രൻഡിലെ മക്കളുടെ സ്റ്റോക്ക് തീരാത്ത സ്നേഹക്കൂട്ടിൽ തന്നെ വീണ്ടും വാശിയേറിയ ഒരു മത്സരത്തിന് കളമൊരുങ്ങുകയാണ്.

മത്സരത്തിൻ്റ തുടക്കം മുതൽ രുചികരമായ നാടൻ വിഭവങ്ങൾ മിതമായ നിരക്കിലൊരുക്കി റോയൽ സ്പൈസസും, മത്സര വീര്യമേറുമ്പോൾ കൊട്ടിക്കയറാൻ ചെണ്ടമേളവുമൊക്കെയായി സ്‌റ്റോക്ക് ഓൺ കാത്തിരിക്കുയാണ് കാട്ടുപന്നിയേയും കാട്ടുപോത്തിനേയും കൂസാതെ കുടിയേറ്റ മണ്ണിൽ കാപ്പിയും കുരുമുളകും കപ്പയും വിളയിച്ച കരുത്തിൻ്റെ മക്കൾക്കായി.

അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയാക്കി പഴുതുകളടയ്ക്കാൻ മത്സരത്തിനുമുമ്പേ മുഴുവൻ ടീം മാനേജരും ക്യാപ്ടൻമാരുമായി ചർച്ച നടത്തി സുഗമമായ മത്സര നടത്തിപ്പിനൊരുങ്ങുകയാണ് സിബി കണ്ടത്തിൽ, സിറിൾ പനംകാല,റോബി മേക്കര, ഫിലിപ്പ് പനത്താനത്ത്, ജോയി പുളിക്കീൽ, റോബിൻസ് പഴുക്കായിൽ, ലൂബി വെള്ളാപ്പള്ളി, മാത്യു പുളിക്കത്തൊട്ടിയിൽ എന്നിവരുൾപ്പെട്ട സെൻട്രൽ കമ്മറ്റിയംഗങ്ങൾ.
Life Line Protect Mortgage and Insurance Services(Mega sponsor),Ashin City Tours and Travels(Gijo Madhavappalli)
Royal Spices (Bar and Restaurant) Blue Sapphire (Study abroad)
എന്നിവരാണ് വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്.

Facebook Comments

knanayapathram

Read Previous

ഹ്യൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് അതിഗംഭീരമായി നടത്തപ്പെട്ടു

Read Next

കോട്ടയം അതിരൂപത വിശ്വാസപരിശീലന വാര്‍ഷികവും   പ്രഥമ അധ്യാപക സെമിനാറും നടത്തപ്പെട്ടു.