Breaking news

യു.കെ. മലയാളി ട്രക്കേഴ്‌സ് അസോസിയേഷന്റെ 2-ാമത് ഒത്തുചേരല്‍ Peak District ല്‍ വച്ച് നടന്നു.

Peak Distritc: യു.കെ.യിലെ മലയാളി ട്രക്കേഴ്‌സിന്റെ കൂട്ടായ്മയായ Brikers 2024 മാര്‍ച്ച് 15, 16, 17 തീയതികളില്‍ Peak District ലെ Thorgbridge Outdoor Centre ല്‍ വച്ച് നടന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന ഈ സംഗമത്തില്‍ യു.കെ.യിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 60 ല്‍ പരം മലയാളി ട്രക്ക് ഡ്രൈവേഴ്‌സ് എത്തിച്ചേര്‍ന്നു.
യു.കെ.യില്‍ മലയാളികള്‍ തൊഴിലടിസ്ഥാനത്തില്‍ ഒത്തുകൂടിയ ആദ്യ കൂട്ടായ്മയായി ഇതിനെ വിലയിരുത്തുന്നു. ഈ മേഖലയില്‍ 10 വര്‍ഷത്തോളം പ്രവര്‍ത്തി പരിചയമുള്ള ഡ്രൈവേഴ്‌സിനെ ആദരിച്ചുകൊണ്ട് 15-ാം തീയതി ദീപം തെളിയിച്ച് ആരംഭിച്ച പരിപാടിയില്‍ 20 വര്‍ഷത്തോളം അനുഭവ സമ്പത്തുള്ള മുതര്‍ന്ന ഡ്രൈവര്‍മാരുടെ അനുഭവങ്ങള്‍ പങ്കുവച്ചത് പുതിയ തലമുറയ്ക്ക് കൂടുതല്‍ ഉപകരിച്ചു. അതോടൊപ്പം ഇതിലെ ബിസിനസ് മേഖലയായ ലോജിസ്റ്റിക്‌സിലെ സാധ്യതകളെക്കുറിച്ചും, പുതു തലമുറയിലെ യുവാക്കളെ ഈ മേഖലയിലേക്ക് എങ്ങനെ കൊണ്ടുവരാം എന്നതിനെക്കുറിച്ചും സംഘടനയുടെ ഭാരവാഹികളായ ശ്രീ. ബിന്ദു തോമസ്, റോയ് തോമസ്, ജെയ്ന്‍ ജോസഫ്, റ്റോസി സക്കറിയ, രാജീവ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സെമിനാറുകള്‍ സംഘടിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മികവോടെ മുന്നേറുവാനായി ശ്രീ. നിപ്പി ജോസഫ്, ശ്രീ. ബിജു ജോസഫ്, ശ്രീ. ജിസ്‌മോന്‍ മാത്യു എന്നിവരെകൂടി കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി.
മൂന്നുദിവസം നീണ്ടുനിന്ന സംഗമത്തില്‍ വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. പരിപാടിയുടെ വിജയത്തിനായി സംഘാടകര്‍ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി. വരുംവര്‍ഷങ്ങളില്‍ വിപുലമായരീതിയില്‍ സംഗമം നടത്തുവാന്‍ തീരുമാനിച്ച് മാര്‍ച്ച് 17 ന് കൂട്ടായ്മ സമാപിച്ചു.
Facebook Comments

knanayapathram

Read Previous

വയോജന സംഗമം സംഘടിപ്പിച്ചു

Read Next

ചിക്കാഗോ സെന്റ് മേരീസിൽ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിർഭരമായ തുടക്കം