ചിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവക വിവിധ മിനിസ്ട്രികളെ കോർത്തിണക്കി ഫാമിലി വർക്ക്ഔട്ട് പ്രോഗ്രാമിന് തുടക്കമായി.വുഡ്റിഡ്ജ് എ ആർ സി ഇൻഡോർ സ്റ്റേഡിയത്തിൽ വിവിധ കായിക വിനോദത്തിലുള്ള കോർട്ടുകൾ മുൻകൂറായി വാടകയ്ക്ക് എടുത്ത് എല്ലാം പ്രായ വിഭാഗത്തിൽ പെട്ടവരെയും ഈ വിനോദത്തിൽ പങ്കെടുപ്പിച്ചു. ഇടവകയിലെ ഓരോ കുടുംബാംഗങ്ങളുടെയും ആരോഗ്യ സംരക്ഷണം ഇടവക കുടുംബങ്ങൾ തമ്മിലുള്ള സ്നേഹബന്ധങ്ങളുടെ ഫെയ്ത്ത് കോർട്ടാക്കി കളിക്കളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് തുടക്കം കുറിച്ചത്. എല്ലാം മാസവും ഇതിനായി ഒരു ഞായർ മാറ്റി വെച്ച് ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോവുകയാണ് സംഘാടകർ. വികാരി: ഫാ. തോമസ്സ് മുളവനാൽ പരുപാടി ഉദ്ഘാടനം ചെയ്തു. കൂടുതൽ കോർട്ടുകൾ വാടകയ്ക്ക് എടുത്ത് പരുപാടികൾ വിപുലമാക്കുകവഴി വ്യത്യസ്ഥ വിനോദങ്ങളെ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുവാൻ ഇത് വഴി കഴിയും. പുതിയ ദൈവാലയ അന്തരീക്ഷത്തിലേക്ക് നീങ്ങുന്ന തിരുഹൃദയ ഇടവകയ്ക്ക് ഫാമിലി വർക്കൗട്ട് പ്രോഗ്രാം കൂടുതൽ പ്രയോജനകരമായി മാറും