Breaking news

പുത്തൻപ്രതീക്ഷയുടെ പൊൻവെട്ടം പകർന്നേകി UKKCA യുടെ സമുദായ ബോധവൽക്കരണ മതബോധനക്ലാസ്സുകൾ രണ്ടാമത്തെ ക്ലാസ്സുകൾ ഫെബ്രുവരി 17 ന്‌

പുത്തൻപ്രതീക്ഷയുടെ പൊൻവെട്ടം പകർന്നേകി UKKCA യുടെ സമുദായ ബോധവൽക്കരണ മതബോധനക്ലാസ്സുകൾ രണ്ടാമത്തെ ക്ലാസ്സുകൾ ഫെബ്രുവരി 17 ന്‌

മാത്യു പുളിക്കത്തൊട്ടിയിൽ
PR0 UKKCA

തലമുറകൾ ഏറെക്കഴിഞ്ഞിട്ടും സ്വവംശ വിവാഹനിഷ്ഠയിൽ അഭിമാനികളായി തലയുയർത്തി നിൽക്കുന്ന ക്നാനായ സമുദായത്തെപ്പറ്റി അറിവുള്ളവരായി വരും തലമുറയെ വാർത്തെടുക്കാനുള്ള അൽമായസംഘടനയുടെ ഉറച്ച കാൽവയ്പ്പിന് ഊറ്റം പകർന്ന് ക്നാനായ മാതാപിതക്കൾ ഒപ്പം നിന്നപ്പോൾ UKKCA യുടെ മതബോധന-സമുദായബോധവൽക്കരണ ക്ലാസ്സുകൾക്ക് ലഭിച്ചത് ഊഷ്മളമായ സ്വീകാര്യത.കണ്ണഞ്ചിപ്പിയ്ക്കുന്ന വിസ്മയലോകം തീർക്കുന്ന സൈബർ ലോകത്തിന്റെ ചതിക്കുഴികളിലേക്ക് ഈയാംപാറ്റകളെപ്പോലെ പറന്നുയരുന്ന കൗമാരങ്ങൾക്ക് ക്രൈസ്തവീയതയുടെ പാഠങ്ങൾ പകർന്നേകി, ക്രിസ്തുവിനെ നാഥനും രക്ഷകനുമായി ഏറ്റുപറയുന്ന, അശരണരോടും ആലംബഹിനരോടും
കരുണയുള്ളവരായി വളർന്നു വരുന്ന ഒരു തലമുറയാണ് UKKCA യുടെ മതബോധന-സമുദായബോധവൽക്കരണ ക്ലാസ്സുകളിലൂടെ സാധ്യമാവുന്നത്.

ആദ്യത്തെ ക്ലാസ്സിൽതന്നെ 440 കുട്ടികൾ പങ്കെടുത്തു എന്നതിനപ്പുറം പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കൾ ഒന്നടങ്കം വളരെ നല്ല അഭിപ്രായങ്ങളുമായി കൂട്ടായിനിന്ന് കരുത്തേകുന്നു എന്നത് ഏറെ പ്രതീക്ഷകളാണ് നൽകുന്നത്. അതോടൊപ്പം നൂറുകണക്കിന് പുതിയ കുട്ടികൾ ക്ലാസ്സുകളിൽ പങ്കെടുക്കാനായി താൽപ്പര്യം പ്രകടിപ്പിച്ചതും പ്രത്യേകതയാണ്. 51 യൂണിറ്റുകളിലായി UK യുടെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന സമ പ്രായക്കാരായ കുട്ടികളുമായി സംവദിക്കാനാവുന്നു എന്നത് കൂടുതൽ ക്നാനായക്കാരെ അറിയാനും കുട്ടുകാരാവാനുമുള്ള അവസരമേകുന്നു.ഒന്നുമുതൽ 12 വരെയുള്ള ക്ലാസ്സുകളിലായി നടക്കുന്ന UKKCA യുടെ മതബോധന-സമുദായബോധവൽക്കരണ ക്ലാസ്സുകളിൽ ഇനിയും പങ്കെടുക്കാനാഗ്രാഹിയ്ക്കുന്നവർക്ക് താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLScobNzdXTObZ8YYl90PwyXckSlbpjOMmB8JyuUWs49Y-EbkhA/viewform?vc=0&c=0&w=1&flr=0&hl=en&pli=1

Facebook Comments

knanayapathram

Read Previous

ജോമി ജോസ് കൈപ്പാറേട്ട്-ന്റെ “HEAVEN” ഷോർട് മൂവി INDIAN FILM HOUSE NATIONAL LEVEL FILM FESTIVAL 2024ൽ 3 അവാർഡുകൾ കരസ്ഥമാക്കി.

Read Next

അവശ്യമരുന്നുകള്‍ വിതരണം ചെയ്തു