Breaking news

വരുമാന സംരംഭകത്വ ലോണ്‍മേള സംഘടിപ്പിച്ചു

കോട്ടയം: സ്വയം തൊഴില്‍ വരുമാന സംരഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വരുമാന സംരഭകത്വ ലോണ്‍മേള സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ലോണ്‍മേളയുടെ വിതരണോദ്ഘാടനം കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ചൈതന്യ സംരംഭകനിധി എന്ന പേരില്‍ നടപ്പിലാക്കുന്ന ലോണ്‍മേളയുടെ ഭാഗമായി പശു വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍, ഹൈടെക് കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍, സംഘകൃഷി, തയ്യല്‍ യൂണിറ്റുകള്‍, പലഹാരകട തുടങ്ങിയ വിവിധങ്ങളായ സ്വയം തൊഴില്‍ പദ്ധതികള്‍ക്കാണ് ലോണ്‍ ലഭ്യമാക്കിയത്. സ്വയം തൊഴില്‍ പദ്ധതികള്‍ക്കായുള്ള പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി വിവിധങ്ങളായ പദ്ധതികള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൂലധനം എന്ന രീതിയിലാണ് കെ.എസ്.എസ്.എസ് ലോണ്‍ ലഭ്യമാക്കിയത്.

Facebook Comments

knanayapathram

Read Previous

അന്നമ്മ ചാക്കോ വാളാച്ചേരിൽ (91 വയസ്) അമേരിക്കയിൽ നിര്യാതയായി

Read Next

സ്വാശ്രയസംഘ ഭാരവാഹി പ്രതിനിധി സംഗമവും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു