Breaking news

യുവജനങ്ങളിൽ നവചൈതന്യമായി യൂത്ത് മിനിസ്ട്രി മിഷ്യൻ ട്രിപ്പ്

ക്നാനായ കാത്തലിക് റീജിയൻ യുവജനങ്ങൾക്കായുള്ള യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട മിഷ്യൻ ട്രിപ്പ് “ഇൻസ്പയർ” യുവജനങ്ങൾക്ക് നവചൈതന്യമായി മാറി.ഏറെ വ്യത്യസ്ഥമായി ലോസ് ആഞ്ചലസിലെ സാന്റാ അന്നായിൽ വെച്ച് മൂന്ന് ദിവസമായി നടത്തപ്പെടുന്ന മിഷൻ ട്രിപ്പ് യുവജനങ്ങളിൽ പുത്തൻ ഉൾക്കാഴ്ച പ്രദാനം ചെയ്തു.എല്ലാം മറന്ന് യുവജനങ്ങൾ ജീവിക്കുന്നു എന്ന് പരാതി പറയുമ്പോൾ ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി ഒരുക്കിയ മിഷ്യൻ ട്രിപ്പ് ഏരെ അഭിനന്ദനീയമായി മാറി. വി.കുർബാനയും പാവങ്ങൾക്കുള്ള ഭക്ഷണവിതരണവും ഭവനരഹിതരുമൊത്തുള്ള സമയവും ഒരുമിച്ച് ഉള്ള ഉല്ലാസവും യുവജനങ്ങളിൽ നവ്യാനുഭവം ഉണർത്തിച്ചു. ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ, അസി.ഡയറക്ടർ ഫാ.ജോസഫ് തച്ചാറ കോർഡിനേറ്റർ അലിഷ മണലേൽ എന്നിവരുടെ നേതൃത്യത്തിൽ നവ്യാനുഭവമായി മിഷ്യൻ ട്രിപ്പ് നടത്തിപ്പെടുന്നു.”ഇൻസ്പയർ “മിഷൻ ട്രിപ്പ് ലോസ് അഞ്ചലസ് വി. പത്താം പിയൂസ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. ബിനോയി നാരമംഗത്ത് ഉദ്ഘാടനം ചെയ്തു.വേറിട്ട ഈ പ്രവർത്തനം കൂടുതൽ കരുത്തുറ്റതായി മാറട്ടെ എന്ന് ഉദ്ഘാടനസന്ദേശത്തിൽ അദ്ദേഹം ആശംസിച്ചു.അമ്മേരിക്കയിലെ വിവിധ ക്നാനായ ഇടവകയിൽ നിന്നും മിഷനിൽ നിന്നും യുവജനങ്ങൾ മിഷൻ ട്രിപ്പിൽ പങ്കെടുക്കുന്നു

Facebook Comments

knanayapathram

Read Previous

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

Read Next

കരിപ്പാടം മാക്കീൽ ആലീസ്‌ സണ്ണി (63) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE