Breaking news

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതുക കാഴ്ച്ചകള്‍ സമ്മാനിച്ച് ചൈതന്യ കാര്‍ഷിക മേള

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷിക മേളയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതുക കാഴ്ച്ചകള്‍ സമ്മാനിക്കുന്ന നിരവധിയായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ലാല്‍ കാബ്രി, മോര്‍ബി ഇനത്തില്‍പ്പെട്ട ഗീര്‍ പശുക്കളുടെ പ്രദര്‍ശനം, മുറപോത്ത് രാജാക്കന്മാരിലെ ഇളമുറത്തമ്പുരാനായ നീണ്ടൂര്‍ യുവരാജിന്റെ പ്രദര്‍ശനം, ജമുന പ്യാരി ഹെന്‍സ, ഹൈദ്രബാദി ബീറ്റല്‍, പഞ്ചാബി ബീറ്റല്‍, കോട്ട ഇനത്തില്‍പ്പെട്ട ആടുകളുടെ പ്രദര്‍ശനം, ബ്രഹ്‌മ, പേര്‍ഷ്യന്‍ ക്യാറ്റ്, ഹെഡ്‌ജെഹോഗ്, ഫാന്‍സി മിസി, ലോംഗ് ഹെയര്‍ ഹംസ്റ്റര്‍, സ്‌കോര്‍പിയോ, ഷിറ്റ്‌സ്, റെഷ്യന്‍ സംയോണ്ട്, അമേരിക്കന്‍ അകിട്ട, സൈബീരിയന്‍ ഹസ്‌ക്കി, ഫോക്‌സ് ടെറിയര്‍, സീബറൈറ്റ്, ജാപ്പനീസ് ബാന്റം, സെര്‍മ്മ, അമേരിക്കന്‍ ഫാന്റെയില്‍, മുഖി, മുദീനാ, ആല്‍ബിനോ കോക്ക് ടൈല്‍, ആഫ്രിക്കന്‍ ലൗ ബേഡ്‌സ്, ഹെലികോപ്റ്റര്‍ ബാഡ്ഡ്ജിയസ്, ബംഗാളി ഫിന്‍ചേസ്, മിനി ലോപ്, ഇംഗ്ലീഷ് കരിയര്‍, റെഡ് മുകില്‍, ബോകാരോ, ഡയമണ്ട്, ഡോവ്, വൈപെറ്റ്, മെക്കാവെ, അമേരിക്കന്‍ ബുള്ളി, ആഫ്രിക്കന്‍ ബോള്‍ പിതോണ്‍, ഇഗുന, ഷുഗര്‍, ഗ്ലീഡര്‍, സണ്‍ കോണ്‍കുറെ, റെയിന്‍ബൊ ലോറി, പൈനാപ്പിള്‍ കോഹിനൂര്‍, യെല്ലോ ക്വയില്‍, ക്യാപ്പ് ഡോവ്, ഫൗണ്‍ ജാവ, യൂറോ ബംഗാളി മുഖി, പീഡ് ഗെര്‍ബിള്‍സ്, യെല്ലോ ഫിഷര്‍, കോക്ക്‌ലുടിനോ റ്റൈല്‍, ലിടിനോ മോങ്ക്, നന്ദിയ കോണ്‍കുറെ എന്നീ പക്ഷി ശ്വാന പൂച്ച മൃഗാദികളുമായി ക്രമീകരിച്ചരിക്കുന്ന പെറ്റ് ഷോ, ഉറി, മരഉരല്‍, ചാട്ടവാര്‍, കഴഞ്ചുവടി, ശ്രുതിപ്പെട്ടി, വട്ടുസോഡാകുപ്പി, ഇലത്താളം, കതിനാകുറ്റി, റാന്തല്‍ വിളക്ക്, ഏടാകൂടം, ചെത്ത്കത്തി കത്തിക്കൂട് കരു, ഈര്‍ച്ചവാള്‍, വട്ടവാള്‍, ചിന്തേര്, ടെലിഗ്രാം, കമണ്ഡലു, ചിലമ്പ്, വഞ്ചി വിളക്ക്, തുടം, അളവ് പാത്രങ്ങള്‍, തൂണി, പറ, ചങ്ങഴി, നാഴി, ലിംഗ്‌സ് (സ്ഥലം അളക്കുന്ന ചങ്ങല), മെതിയടി, കോളാമ്പി, വട്ടക്കോളാമ്പി, പടുക്കകോളാമ്പി, പെട്രോള്‍ ടാങ്ക്, മസാലപ്പെട്ടി, തേക്ക്‌കൊട്ട, തേവ്പാള,  വിത്താറ്റി, കൊഴാ(കാലികള്‍ക്ക് മരുന്ന് കൊടുക്കാന്‍ ഉപയോഗിക്കുന്നത്), കഞ്ഞി തോണി, മുറുക്കാന്‍ ചെല്ലം, പണചെല്ലം, പല്ലാംങ്കുഴി, അടച്ചൂറ്റി, തൈരുകലം, ഓട്ട്കിണ്ണം, കടകോല്‍, ഉപ്പുമരവി, ഉപ്പുപാറ, പാതാളക്കരണ്ടി, വാലുരുളി, ചുണ്ണാമ്പു കുടം, ചുണ്ണാമ്പു കരണ്ടകം,  മരുന്നു പെട്ടി, നിലംതല്ലി, ആദിവാസികൊട്ട, ചോറ്റുകൊട്ട, ജലചക്രം, കൈലാറ്റ, പൊടി കലപ്പ, ചെളി കലപ്പ, ബോഷ് കലപ്പ, തിരികല്ല്, മന്ന്കല്ല്, ഒറ്റാല്‍, ഈര്‍ക്കിലി കൂട്, വെട്ടുകല്ല് മഴു, ഇരട്ടവിളക്ക്, ജയ്‌സണ്‍ വാട്ടര്‍ ടാപ്പ് , സമോവര്‍, ഷൗരകത്തി, നുകം, ഉലക്ക, പാല്‍ കുപ്പി, അമ്മന്‍കുടം, വാസ്തുവിളക്ക്, നിലംതല്ലി, ഇരിക്കത്തൊട്ടി, ചര്‍ക്ക, തൊട്ടില്‍, ട്രങ്ക് പെട്ടി, കാല്‍പ്പെട്ടി, മീന്‍കൂട, തൂക്ക്പാത്രം, തടിതൊട്ടില്‍, ഫിലിം റോള്‍, പൂവാലി, പാല്‍പ്പാത്രം, വോട്ട്‌പെട്ടി 1953, ഞവരി, പറങ്കിപ്പൂട്ട്, ബ്രെയിലി ടൈപ്പ് റൈറ്റര്‍, ആധാരപ്പെട്ടി, ഇടിയപ്പഅച്ച്, ‘ബാഹുബലി’ വാള്‍, പുളിതല്ലി,  കല്‍ച്ചട്ടി, അപ്പച്ചെമ്പ്, ഓവന്‍, കുതിരവിളക്ക്, കെടാവിളക്ക്, കൈവാള്‍, പിടിവണ്ടി, പോസ്റ്റല്‍ ത്രാസ്, കൈവിലങ്ങ്, സിഗ്‌നല്‍ ലൈറ്റ്, ബിസ്‌ക്കറ്റ് അച്ച്,  ചമ്മന്തിപലക, ആനത്തോട്ടി, ചീനഭരണി, വെറ്റിലതാലം, പാക്കുവെട്ടി, മഷി പാത്രം, പകിട,  പെട്രോള്‍, മാക്‌സ്, വിവിധ രാജ്യങ്ങളിലെ സ്റ്റാമ്പുകളും കറന്‍സികളും കോയിനുകളും എന്നിവയുമായുള്ള പുരാവസ്തു പ്രദര്‍ശനം, കാര്‍ഷിക വിളപ്രദര്‍ശനം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, നാടന്‍ ചൈനീസ് അറബിക് തലശ്ശേരി വിഭവങ്ങളുമായുള്ള ചൈതന്യ ഫുഡ് ഫെസ്റ്റ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസപ്രദമായ അമ്യൂസ്‌മെന്റ് പാര്‍ക്ക്, നൂറ് കണക്കിന് പ്രദര്‍ശന വിപണന സ്റ്റാളുകള്‍, പക്ഷിമൃഗാദികളുടെയും പുഷ്പഫല വൃക്ഷാദികളുടെയും പ്രദര്‍ശനവും വിപണനവും, കാര്‍ഷി മ്യൂസിയം, കാര്‍ഷിക അടുക്കള ഉപകരണങ്ങളുടെ പ്രദര്‍ശനവും വിപണനവും, പഴമയുടെ രുചി പുതുതലമുറയെ പരിചയപ്പെടുത്തുന്ന പനം കഞ്ഞി, എട്ടങ്ങാടി പുഴുക്ക് തുടങ്ങിയ വിഭവങ്ങളുമായുള്ള പൗരാണിക ഭോജനശാല, നയന മനോഹരമായ കലാസന്ധ്യകള്‍ എന്നിവയാണ് മേളയോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. മേളയുടെ നാലാം ദിനം നൈപുണ്യ ദിനമായിട്ടാണ് ആചരിച്ചത്. ഉഴവൂര്‍ മേഖലാ കലാപരിപാടികളും വനിതകള്‍ക്കായുള്ള തേങ്ങാ പൊതിക്കല്‍ മത്സരവും മാനസിക ആരോഗ്യവും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും നടത്തപ്പെട്ടു. തുടര്‍ന്ന്  ‘ലാസ്യമേളം’ നാടോടി നൃത്ത മത്സരവും നേഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സിനിമാറ്റിക് ഡാന്‍സ് മത്സരവും ‘രാജാ റാണി’ കപ്പിള്‍ ഡാന്‍സ് മത്സരവും നടത്തപ്പെട്ടു. വൈകുന്നേരം കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗ്, ഫാര്‍മസി &  കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാസന്ധ്യയും അരങ്ങേറി. മേളയുടെ അഞ്ചാം ദിനം സാമൂഹ്യ സമഭാവന ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30 ന് ചുങ്കം മേഖല കലാപരിപാടികളും 12.45 ന് ചൂണ്ടയിടീല്‍ മത്സരവും 1 മണിയ്ക്ക് ‘റിഥം’ ഫ്യൂഷന്‍ ഡാന്‍സ് മത്സരവും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന സാമൂഹ്യ സമഭാവന ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം  പാലാ രൂപതാമെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കും. ജോസ് കെ. മാണി എം.പി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.  സമ്മേളനത്തോടൊനുബന്ധിച്ച് കെ.എസ്.എസ്.എസ് സാമൂഹ്യ ശ്രേഷ്ഠ പുരസ്‌ക്കാര സമര്‍പ്പണവും നടത്തപ്പെടും. മാണി സി. കാപ്പന്‍ എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്. എം.എല്‍.എ, കാരിത്താസ് ഇന്‍ഡ്യ അസി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജോളി പുത്തന്‍പുര, കോട്ടയം നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി സി. ജോണ്‍, കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാകുഴി, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, സേവ് എ ഫാമിലി പ്ലാന്‍ ഇന്‍ഡ്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. മാര്‍ഷല്‍ മേലാപ്പള്ളി, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ലിന്‍സി രാജന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, കോട്ടയം അതിരൂപത കാറ്റിക്കിസം കമ്മീഷന്‍  ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.30 ന് മായാമോഹിനി സാരി ഉടുപ്പിക്കല്‍ മത്സരവും 6.30 ന്  സൈനിക മാന്ത്രികന്‍ മജീഷ്യന്‍ മാനൂര്‍ രാജേഷ്  നയിക്കുന്ന  തിരുവനന്തപുരം വിസ്മയ വിഷന്റെ  ഇല്യൂഷന്‍ വിസ്മയ മാജിക് ഷോയും അരങ്ങേറും.

Facebook Comments

knanayapathram

Read Previous

ബാഗ്ലൂർ ഒരുങ്ങി ക്നാനായ കുടുംബ സംഗമത്തിന്.

Read Next

മരങ്ങോലി (ഞീഴൂര്‍) വട്ടക്കുന്നേല്‍ ചിന്നമ്മ തോമസ്‌ (81) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE