Breaking news

ബാഗ്ലൂർ ഒരുങ്ങി ക്നാനായ കുടുംബ സംഗമത്തിന്.

ബാംഗ്ലൂർ ക്നാനായ കാത്തലിക് അസ്സോസിയേഷൻ (BKCA) നയിക്കുന്ന “ഉണർവ് സീസൺ -4” എന്ന കുടുംബസംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി . ഈ വരുന്നശനിയാഴ്ച (നവംബർ-25) വൈറ്റ്ഫീൽഡിലുള്ള ക്രിസ്ത്യൻ എക്ക്യുമെനിക്കൽ സെന്ററിൽ വെച്ചു നടത്തുന്ന പരുപാടികൾ രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച് വൈകിട്ട് ഒൻപതു മണിക്ക് അവസാനിക്കും .
പൊതുസമ്മേളനം, പ്രതിഭകളെ ആദരിക്കൽ, സമുദായ ബോധവൽക്കരണ സെമിനാർ, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം കുടുംബ പശ്ചാത്തലത്തെക്കുറിച്ച് മനഃശാസ്ത്രദിഷ്ഠിതമായ ക്ലാസുകൾ, വിവിധ തരത്തിലുള്ള കായികമത്സരങ്ങൾ , കലാസന്ധ്യ തുടങ്ങി നിരവധി വിജ്ഞാനവും, വിനോദവും നിറഞ്ഞ പരിപാടികൾ വർണശബളമായ കുടുംബ സംഗമത്തിന് കൊഴുപ്പേകും. ബാംഗ്ലൂരിലുള്ള എല്ലാ ക്നാനായ മക്കൾക്കും ഈ കുടുംബസംഗമത്തിലേയ്ക്ക് സ്വാഗതം.

Facebook Comments

knanayapathram

Read Previous

കെസിവൈഎൽ രാജപുരം യൂണിറ്റ് തലമുറകളുടെ സംഗമം നടത്തി.

Read Next

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതുക കാഴ്ച്ചകള്‍ സമ്മാനിച്ച് ചൈതന്യ കാര്‍ഷിക മേള