ഷോജോ തെക്കേവാലയിൽ
( കെ സി സി ഒ സെക്രട്ടറി)
KCYLO യുടെ ആഭിമുഖ്യത്തിൽ KCCO, KCCQ, KCYLQ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ ‘NADA 23’ എന്ന 18+ ക്നാനായ ബോൾ 2023 നവംബർ 24 ന് 2.00 pm മുതൽ 11.30 pm വരെ ഗോൾഡ് കോസ്റ്റിലെ ഹെലനിക് സെന്ററിൽ വച്ച് നടത്തപ്പെടുന്നു.
ക്നാനായ രക്തം സിരകളിൽ ജ്വലിക്കുന്ന ഓഷ്യാനയിലെ ക്നാനായ യുവജനങ്ങളെ ക്നാനായ ചരിത്രത്തിലും പാരമ്പര്യങ്ങളിലും ശക്തിപ്പെടുത്തുന്നതിനും ഐക്യത്തിൽ നിലനിർത്തുന്നതിനുള്ള ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ‘NADA 23’ KCYLO യുടെ പ്രവർത്തന ഉദ്ഘാടന വേദി കൂടിയാകുന്നു. ‘NADA 23’ൽ ക്നാനായ ക്വിസ്, നൃത്തം (AARPU) സംഗീതം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു. ഓഷ്യാനയിലെ ക്നാനായ യുവജനങ്ങൾക്കിടയിൽ സൗഹൃദവും, സാഹോദര്യവും പുതുക്കുന്നതിനും നവ സൗഹൃദം സ്ഥാപിക്കുന്നതിനും, ക്നാനായ സമുദായ പാരമ്പര്യങ്ങളെ കുറിച്ചും പൈതൃകങ്ങളെക്കുറിച്ചും ചിന്തിക്കുന്നതിനും ‘ NADA 23’ വേദിയാകും.