Breaking news

സേക്രഡ്‌ ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിൽ ALL SAINTS DAY ആഘോഷങ്ങൾ നടത്തി

ലണ്ടൻ , ഒണ്ടാരിയോ -കാനഡയിലെ  പ്രഥമ ക്നാനായ  കത്തോലിക്ക ദേവാലയമായ ലണ്ടൻ സേക്രഡ്‌ ഹാർട്ട് ദേവാലയത്തിൽ ഒക്ടോബർ 29 ന് ALL SAINTS DAY ആഘോഷിച്ചു .നൂറിലധികം കുട്ടികളണിനിരന്ന പരേഡിൽ വിശുദ്ധരുടെ വേഷവിധാനങ്ങളോടുകൂടി മതാധ്യാപകരുടെയും , മാതാപിതാക്കളുടെയും പ്രതിനിധികൾ പങ്കെടുത്തത് ഏറെ ശ്രദ്ധേയമായി .അതോടൊപ്പം മാലാഖമാരുടെ വേഷമണിഞ്ഞ കൊച്ചുകുട്ടികൾ പരേഡിൽ അണിനിരന്നത് ചടങ്ങുകളുടെ മാറ്റുകൂട്ടി .ALL  SAINTS DAY ആഘോഷങ്ങൾ  ഭംഗിയാക്കുവാനായി ക്രമീകരണങ്ങൾ നടത്തിയ വേദപാഠ പ്രിൻസിപ്പൽ ലിജി സന്തോഷ് മേക്കര , വൈസ് പ്രിൻസിപ്പൽ ജൈമോൻ ജോർജ് കൈതക്കുഴിയിൽ , മറ്റു മതാധ്യാപകർ ,കൈക്കാരന്മാർ , PTA എക്സിക്യൂട്ടീവ്സ് ,പാരിഷ് കൗൺസിൽ അംഗങ്ങൾ ,എല്ലാറ്റിനുമുപരിയായി കുട്ടികളെ വിശുദ്ധരുടെ വേഷമണിഞ്ഞെത്താൻ മുൻകൈയെടുത്ത മാതാപിതാക്കൾ എന്നിവർക്കെല്ലാം വികാരി ഫാദർ പത്രോസ് ചമ്പക്കരയും  അസിസ്റ്റൻറ് വികാരി ഫാദർ സജി ചാഴിശ്ശേരിലും നന്ദി പ്രകാശിപ്പിച്ചു .

Facebook Comments

knanayapathram

Read Previous

തുവാനീസ ബൈബിൾ കൺവൻഷൻ ആലോചന യോഗം നടത്തി

Read Next

ചാമക്കാല പ്രാലേൽ ഫിലോമിന ജോസഫ് നിര്യാതയായി