Breaking news

തുവാനീസ ബൈബിൾ കൺവൻഷൻ ആലോചന യോഗം നടത്തി

കോതനല്ലൂർ : ഡിസംബർ 1, 2, 3 തിയതികളിൽ തുവാനീസ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്ന ദിവ്യകാരുണ്യ ബൈബിൾ കൺവൻഷനോടനുബന്ധിച്ച് ആലോചനായോഗം നടത്തി. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട് അധ്യക്ഷത വഹിച്ച യോഗത്തിന് തുവാനീസ ഡയറക്ടർ ഫാ. റെജി മുട്ടത്തിൽ ഏവരെയും സ്വാഗതം പറഞ്ഞു.
നവീകരണ വർഷവുമായി ബന്ധപ്പെടുത്തി ദിവ്യകാരുണ്യ കേന്ദ്രീകൃത ജീവിത അനുഭവത്തിലേക്ക് വളരുക എന്ന ചിന്തയായിരിക്കണം ഈ കൺവൻഷൻന്റെ അന്ത:സത്ത എന്ന് യോഗം അഭിപ്രായപ്പെട്ടു.
വൈദികരും, സമർപ്പിതരും അല്മായരുമടക്കം അൻപതോളം പേർ  യോഗത്തിൽ പങ്കെടുത്തു. കോവിഡിന് ശേഷം നടക്കുന്ന ആദ്യ ബൈബിൾ കൺവെൻഷന് വിവിധ കമ്മറ്റികൾ രൂപീകരിച്ചു. ഫൊറോന വികാരി ഫാ. അബ്രാഹം പറമ്പേട്ട് , ഫാ. ജേക്കബ് മുല്ലൂർ, ഫാ . സന്തോഷ് മുല്ലമംഗലത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ.സിൽജോ  ആവണിക്കുന്നേൽ, U.K സ്റ്റീഫൻ, ബെന്നി വട്ടംതൊട്ടിയിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
Facebook Comments

knanayapathram

Read Previous

ചിക്കാഗോ തിരുഹൃദയ ഫൊറോന ഇടവക വിമൺസ് മിനിസ്ട്രിയുടെ “അമ്മ ഊണ്” പദ്ധതിക് തുടക്കമായി

Read Next

സേക്രഡ്‌ ഹാർട്ട് ക്നാനായ കത്തോലിക്ക പള്ളിയിൽ ALL SAINTS DAY ആഘോഷങ്ങൾ നടത്തി