Breaking news

UKKCA സംഘടിപ്പിയ്ക്കുന്ന വടംവലി മത്സരം സെപ്റ്റംബർ 30 ന് ബർമിംഗ്ഹാമിലെസോളിഹൾ സ്പോർസ് സെൻററിൽ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PR0 UKKCA

മാനം മുട്ടെയുയരുന്ന കലി പൂണ്ട തിരകളെ ചെറുപുഞ്ചിരിയോടെ കീറി മുറിച്ച് ആഴക്കടലിന്റെ ആഴങ്ങളിലെ കൊമ്പൻമാരെ ഗൗനിയ്ക്കാതെ പായ്ക്കപ്പലിൽ കടലു കടന്നെത്തിയ കുടിയേറ്റ കുലപതി ക്നായിത്തോമായുടെ മക്കൾ ആവേശപൂർവ്വം ബലപരീക്ഷണം നടത്തുന്ന വടംവലി മത്സരത്തിന് തിരശീലയുയരുകയാണ്. കരുത്തൻമാരുടെ കുത്തകയെന്ന കോട്ടയെ  പൊട്ടിച്ചെറിയാനായി ക്നാനായ വനിതകളുടെ ടീമുകളും അത്യാവേശത്തോടെ മത്സരരംഗ ത്തെത്തുന്നത് UKKCA വടം വലി മത്സരത്തിനേകുന്നത് പത്തരമാറ്റ്.
പോരാട്ടവീര്യത്തിന്റെ പുത്തനടവുകൾ പുറത്തെടുക്കുന്ന ക്നാനായ വനിതകളുടെ വടം വലി മത്സരത്തിൽടീമുകളെത്തുത്തത് സ്കോട്ട്ലൻഡിലെ എഡിൻബറോ മുതൽ ലണ്ടനിൽ നിന്നുവരെ.
UK യിലെ നിരവധി വടംവലി മത്സരങ്ങളിൽ വെന്നിക്കൊടിപാറിച്ച് നടവിളി മുഴക്കിയതിനുശേഷം ഒത്തുതിരിച്ച് അമേരിക്കയിൽ വരെ പോയി വടം വലി മത്സരങ്ങളിൽ പങ്കെടുത്ത ചരിത്രമുള്ള ബർമിംഗ്ഹാമിലെ ചുണക്കുട്ടികളുടെ തട്ടകം മത്സര വേദിയാവുമ്പോൾ കൊമ്പൻമാരെ തളയ്ക്കാൻ ടീമുകളെത്തുന്നത് ദൂരമേറെയുള്ള കെന്റിലെ ഈസ്റ്റ് സസക്സിൽ നിന്നും, ലിവർപൂളിൽ നിന്നുമൊക്കെയാണ്.മദമിളകിയ കൊമ്പൻമാർ കൊമ്പുകോർക്കുന്നതുപോലെ ജയിക്കാനുറച്ച പോരാളികളുടെ പെരും പോരാട്ടത്തിന് തിരി തെളിയാനിനി ദിവസകൾ മാത്രം.
കൈയ്യും മെയ്യുംമറന്ന് ബുദ്ധിയും ശക്തിയും ഒരേ ബിന്ദുവിൽ കേന്ദ്രീകുറിച്ച് ആരവങ്ങൾ മുഴങ്ങുന്ന, ആർപ്പുവിളികൾ മുഴങ്ങുന്ന വിസ്മയ മത്സരങ്ങൾക്കുവേണ്ടിയുള്ള കടുത്ത പരിശീലത്തിലാണ്
ബർമിംഗ്ഹാം, സ്റ്റോക്ക് ഓൺ ട്രൻഡ്, കൊവൻട്രി,വൂസ്റ്റർ, നോട്ടിംഗ്ഹാം,പ്രസ്റ്റൺ, കേംബ്രിഡ്ജ്, ബ്ലാക്ക്പൂൾ, ചിച്ചസ്റ്റർ, ഈസ്റ്റ് ലണ്ടൻ,ഡർബി,നോർത്ത് വെസ്റ്റ് ലണ്ടൻ, BCN യൂണിറ്റുകളിലെ ടീമുകൾ.
ശ്വാസമടക്കിപ്പിടിച്ചുമാത്രം കണ്ടുനിൽക്കാനാവുന്ന വീറുറ്റ മത്സരങ്ങളിൽ വനിതകൾക്കും അവസരമൊരുക്കുന്ന UKKCA വടം വലി മത്സരത്തിൽ അങ്കക്കച്ചമുറുക്കാനെത്തുന്നത് കൈയിൽ വളയിട്ടാലും നഖത്തിൽ പോളീഷിട്ടാലും പണ്ട് കാടുവെട്ടിത്തെളിച്ചപ്പോൾ കടന്നുവന്ന കാട്ടുപന്നിയേയും കരിമുർഖനേയും കമ്പുകൊണ്ട് കുത്തിയിട്ട അമ്മമാരുടെ, ക്നാനായ കുടിയേറ്റത്തിന് കരളുറപ്പോടെ കൂടെ നിന്ന ക്നാനായ മങ്കമാരുടെ പിൻമുറക്കാർ.

ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടുന്നവർക്ക് പടുകൂറ്റൻ ട്രോഫിയോടൊപ്പം വമ്പൻ ക്യാഷ് പ്രൈസുകളും നൽകുന്നതാണ്.ഇൻഡോർ മത്സരങ്ങൾക്കും ഔട്ട് ഡോർ മത്സരങ്ങൾക്കും സൗകര്യമുള്ള നോർത്ത് സോളിഹാൾ സ്പോർട്സ് സെൻററിൽ 9.00നാണ് മത്സരങ്ങളുടെ രജിസ്ട്രേഷൻ ആരം ഭിയ്ക്കുന്നത്.
വിലാസം: Conway road B37 5LA

ക്നാനായ ജനം ആവേശപൂർവ്വം ഒഴുകിയെത്തി ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെ നെഞ്ചിലേറ്റിയ UKKCA കൺവൻഷനുശേഷം സിബി കണ്ടത്തിൽ, സിറിൾ പനങ്കാല,റോബി മേക്കര, ഫിലിപ്പ് പനത്താനത്ത്, ജോയി പുളിക്കീൽ, റോബിൻസ് പഴുക്കായിൽ, സിജി മാംകൂട്ടത്തിൽ, ലൂബി വെള്ളാപ്പള്ളിൽ എന്നിവർ നേതൃത്വം നൽകുന്ന കമ്മറ്റിയുടെ ആദ്യത്തെ പൊതുപരിപാടിയെന്നനിലയിൽ വടം വലി മത്സരത്തെ സമുദായസ്നേഹികൾ ആകാംക്ഷപൂർവ്വമാണ് വീക്ഷിയ്ക്കുന്നത്.

Facebook Comments

knanayapathram

Read Previous

ക്നാനായ റീജിയണിൽ മിഷൻ ലീഗ് യൂണിറ്റ്തല പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ 1ന്

Read Next

UKKCA ഡയറക്ടറികൾ യൂണിറ്റുകളിലേയ്ക്ക്

Most Popular