Breaking news

മൂന്ന് ജീവൻ രക്ഷിച്ച ബിനോയി താമഠത്തിലിന് നാടിന്റെ ആദരവ്

നാടിനെയും ലോക മലയാള സമൂഹത്തെയും ദുഖത്തിലാഴ്ത്തിയ ഇപ്പോഴും ദുഃഖം തളം കെട്ടി നിൽക്കുന്ന ഒരു സംഭവമാണ് തോട്ടറ മുണ്ടയ്ക്കൽ കുടുംബത്തിലെ മൂന്ന് മരണങ്ങൾ. ആ ദുഖവും നഷ്ടവും നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അത്രമാത്രം വേദനയാണ് നമുക്കു ണ്ടായത് .ഈ നൊമ്പരത്തിനിടയിലും അൽപ്പം ആശ്വാസം നമുക്ക് നൽകിയത് താമഠത്തിൽ ബിനോയിയാണ് നാട്ടുകാര് സ്നേഹപൂർവം വിളിക്കുന്ന നമ്മുടെ കൊച്ച് ‘ .ബിനോയിയുടെ ധീരത നാടിനു ഒരു അഭിമാനമാണെന്നു പറയാതിരിക്കാൻ കഴിയില്ല.നന്മ വറ്റാത്ത ഒരു മനുഷ്യ സ്നേഹിയാണിദ്ദേഹം പ്രതിഫലവും ലാഭവും നോക്കാതെ നാട്ടിൽ ആർക്ക് എന്ത് ബുദ്ധിമുട്ടുണ്ടായാലും ജാതിയും മതവും നോക്കാതെ രാത്രിയെന്നോ പകലെന്നോ നോക്കാതെ നിസ്വാർത്ഥമായി മനുഷ്യരെ സഹായിക്കുന്നതിന് വേണ്ടി മനസും ശരീരവും മുഴുവനായും സമർപ്പിക്കുന്ന ബിനോയിയുടെ ധീരതയും പ്രവർത്തനവും തികച്ചും അഭിനന്ദനീയമാണ് .കഴിഞ്ഞ ദിവസം വെള്ളൂർ ചെറുകരയിൽ ഉണ്ടായ അപകടത്തിൽപ്പെട്ട് മരണപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന മൂന്ന് പേരുടെ ജീവൻ രക്ഷിച്ചത് ബിനോയി ആയിരുന്നു’. സ്വന്തം ജീവൻ പണയം വെച്ചാണ് പുഴയിൽ മുങ്ങിത്താഴ്ന്നു പൊയ്ക്കൊണ്ടിരുന്ന ഇവരെ രക്ഷിച്ചത്. ദൈവദൂതനെ പോലെയാണ് ഈ സമയം ബിനോയി അവിടെയെത്തിയത് .ഇതിനോടകം നിരവധി സംഘടനകളാണ് ബിനോയിക്ക് ആദരവ് നൽകിയത് ,ആഗ.18 ന് ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ സാന്നിധ്യത്തിൽ ശ്രീ.ബിനോയി യെ ആദരിച്ചു .പല അപകട സ്ഥലങ്ങളിലും ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ഈ കഴിഞ്ഞ ആറാം തിയതി വെള്ളൂരിനടുത്ത് മൂവാറ്റുപുഴയാറിൽ മുങ്ങിത്താഴ്ന്ന രണ്ടു ജീവനുകളെ സ്വജീവൻ പോലും മറന്ന് രക്ഷിച്ച തോട്ടറ KCC യൂണിറ്റ് സെക്രട്ടറിയും ഇടവകാംഗവുമായ ശ്രി.ബിനോയ് താമടത്തിലിനെ തോട്ടറ പള്ളി കുർബാന മദ്ധ്യേ വികാരിയച്ചൻ ബഹു. തോമസ്സ് കീന്തനാനിക്കലും , അതുപോലെ വിവിധ വേദികളിൽ എറണാകുളം D.C.C യ്ക്ക് വേണ്ടി കർഷക കോൺഗ്രസ് നേതാവ് ശ്രി. K.J ജോസഫ് , CITU വിന് വേണ്ടി കേന്ദ്ര കമ്മറ്റിയംഗം ശ്രി. KP സലീം, INTUC യ്ക്ക് വേണ്ടി വനിതാ കോൺഗസ് സംസ്ഥാന സെക്രട്ടറി ശ്രീമതി. സൈബാ താജുദ്ദിൻ , നാട്ടിലെ വിവിധ സംഘടനകൾ കൂടാരയോഗങ്ങൾ ആദരവ് നൽകുകയും മൊമന്റോ നൽകിയും ആദരിച്ചു.സ്വന്തം ജീവൻ പണയം വച്ച് രണ്ടു ജീവനുകളെ രക്ഷിച്ച ബിനോയിക്ക് ക്നാനായ പത്രത്തിന്റെ ഹൃദയംനിറഞ്ഞ അഭിനന്ധനങ്ങൾ നേരുന്നുതോടൊപ്പം ബിനോയിയുടെ ധീരതയും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു

.

Facebook Comments

knanayapathram

Read Previous

ഞീഴൂർ ചെമ്മലക്കുഴി കുടുംബാംഗമായ എയർ മാർഷൽ എബ്രഹാം മാത്യു (90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ക്നാനായ തരംഗമായി ന്യൂയോർക്ക് ഫൊറോന പിക്‌നിക്ക്