Breaking news

ജർമ്മൻ ക്നാനായ ഫെലോഷിപ്പിനു പുതിയ തുടക്കം

ഗെൽസൺകിർഹൻ, ജർമ്മനി: ജൂൺ 23,24,25 തീയതികളിൽ ജർമ്മനിയിലെ ഗെൽസൻകിർഹനിൽ വെച്ച് നടത്തപ്പെട്ട ജർമ്മൻ ക്നാനായ കാത്തോലിക് ഫെലോഷിപ്പിന്റെ തനിമ 2023 ന് ജർമ്മനിയിലെ എല്ലാ റീജിയണുകളിൽ നിന്നുമുള്ള 250 -ലധികം ക്നാനായ മക്കൾ ഒരുമിച്ചു ഒരു കുടക്കീഴിൽ അണിചേർന്നു.
GKCF ന്റെ 7 റീജിയൺ ഭാരവാഹികളും, അതുപോലെ ജർമ്മനിയിലെ മുൻതലമുറക്കാരും, പിൻതലമുറക്കാരും ഒത്തൊരുമയോടെ പരിപാടി കൂടുതൽ ആവേശകരമാക്കി .

ജർമ്മൻ ക്നാനായ കാത്തലിക് ‌ ഫെലോഷിപ്പ് സംഘടിപ്പിച്ച തനിമ 2023 ന് ഫാ. തമ്പി പനങ്ങാട്ട്, ഫാ. സജി പനംങ്കാലായിൽ, ഫാ. ബിനോയി കൂട്ടനാൽ സിസ്റ്റർ മേഴ്സി തെക്കേപറമ്പിൽ, കൺവീനർ ജോയിസ്മോൻ മാവേലിൽ, റീജിയൺ പ്രെസി‌ഡന്റുമാർ ശ്യം സ്റ്റീഫൻ മുളയിങ്കൽ, ജെയ്‌മോൻ ഏബ്രാഹം കീനാൻപറമ്പിൽ , ജെന്റിൽ ചെറുവള്ളിൽ ,ബേബി ചാലയിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ആവേശകരമായ റാലിയും പതാക ഉയർത്തലും, സിനു കൊച്ചുപുരയ്ക്കൽ ന്റെ നേതൃത്ത്വത്തിൽ നടത്തിയ കലാപരിപാടികളും, വിവിധ വിഷയങ്ങളിലുള്ള ചർച്ചയും സംഗമത്തെ ആകർഷഭരിതമാക്കി. ജർമ്മനിയിൽ കുടിയേറിയ ആദ്യ തലമുറയിലെ മുതിർന്ന വ്യക്തികളുടെ സാന്നിധ്യവും സഹകരണവും നന്ദിയോടെ അനുസ്മരിക്കുകയും, അവരെ ആദരിക്കുകയും ചെയ്തു. ഫെല്ലോഷിപ്പിന്റെ ഏഴ് റീജിയനുകളിൽനിന്നുമുള്ള ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നല്കി. ഇത്രയും കാലം തുടർന്ന് പോന്ന GKCF ന്റെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി രാജു മാവേലിൽ അവതരിപ്പിച്ചു. അതോടൊപ്പം
ജർമ്മൻ ക്നാനായ കാത്തോലിക് ഫെലോഷിപ്പിനു ഒരു കെട്ടുറപ്പ് ഉള്ള ഒരു ബൈലോ തയ്യാറാക്കുകയും, പൊതുയോഗത്തിൽ നിന്നും വന്ന പുതിയ നിർദ്ദേശങ്ങൾ കൂട്ടി ചേർക്കുകയും, ബൈലോ കമ്മറ്റി പ്രതിനിധി അഭിലാഷ് ചൂരവേലിൽ അവതരിപ്പിക്കുകയും,അത് പൊതുജന മധ്യേ ഐക്യകൺഠെന പാസാക്കുകയും ചെയ്തു . ജർമ്മനിയിലേക്ക് പുതുതായി വരുന്ന മുഴുവൻ ക്നാനായ സഹോദരി സഹോദരൻ മാരെയുംGKCF നോട് ചേർന്ന് നിന്ന് കൊണ്ട് പ്രവർത്തിക്കുവാനും, സമുദായ സ്നേഹത്തിലും വിശ്വസത്തിലും ഒറ്റക്കെട്ടായി മുന്നോട്ട് പോകുവാൻ GKCF ഇനിയും പുതിയ റീജിയണുകൾ തുടങ്ങുവാനും തീരുമാനമായി.
ഗ്രില്ലിങ് പാർട്ടിയും, ബോണി സൈമൺ ഈഴാറാത്തിന്റെ നേതൃത്ത്വത്തിൽ നടത്തിയ DJ പ്രോഗ്രാമും *തനിമ 2023** നു മാറ്റ് കൂട്ടുകയുണ്ടായി.
ക്നാനായ കൂട്ടായിമയുടെ ഒരു പുതിയ തുടക്കം, എല്ലാവരേയും ഒരുമിച്ചു ഒരു കുടകിഴിൽ നിർത്തിക്കൊണ്ട് പ്രോഗ്രാം കൺവീനർ നന്ദി പ്രകാശിപ്പിച്ചു.

മൈക്കിൾ പാലക്കാട്ട്, ജിമ്മി കൊണോത്തുവാലായിൽ, ഡിൻസ് പള്ളിക്കുന്നേൽ, സെബിൻ വെള്ളാങ്കൽ, ഡെന്നിസ് മണലേൽ, അജിത് ചെറുകുഴിയിൽ, ഷിബു മാത്തൂർ എന്നീ കമ്മിറ്റി അംഗങ്ങളുടെ അകമഴിഞ്ഞ പ്രവർത്തനം തനിമ 2023 നു മാറ്റ് കൂട്ടുവാൻ സഹായകരമായി.

Facebook Comments

knanayapathram

Read Previous

ക്‌നാനായ റീജിയണൽ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സര വിജയികളെ പ്രഖ്യാപിച്ചു

Read Next

ഞീഴൂർ ചെമ്മലക്കുഴി കുടുംബാംഗമായ എയർ മാർഷൽ എബ്രഹാം മാത്യു (90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE