Breaking news

ക്നാനായക്കാർക്ക് അഭിമാനമായി കനേഡിയൻ പോലീസ് ഓഫീസിൽ ആദ്യമായി ജിനിഷ് ജോസഫ് ചൂരക്കാടൻ ചുമതലയേറ്റു

ഞീഴൂർ ചൂരക്കാട്ടേൽ ജോസഫ് എൽസി ദമ്പതികളുടെ മകൻ  Jineesh Joseph Choorakadan, കനേഡിയൻ നാഷണൽ പോലീസ് ആയ RCMP ( ROYAL CANADIAN MOUNTED POLICE) ഇൽ POLICE OFFICER ആയി ചുമതലയേറ്റു. ഒന്നര വർഷത്തോളം നിൽക്കുന്ന ശ്രമകരമായ Application processing നും 6 മാസത്തോളം നിൽക്കുന്ന കഠിനമായ training നും ശേഷമാണ് Jineesh ഈ പദവിയിൽ എത്തിച്ചേർന്നത്. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിൽ ജോയിൻ ചെയ്യുന്ന ചുരുക്കം ചില മലയാളികളിൽ ഒരാളാണ് ജിനീഷ്. 2018 ഇത് ആണ് ജിനീഷും കുടുംബവും ക്യാനഡയിലേക് കുടുംബമായി മൈഗ്രേറ്റ് ചെയ്തത്. 2011 ഇത് സൗത്ത് ഇന്ത്യൻ ബാങ്കിൽ ക്ലാർക്ക് ആയി ജീവിതം തുടങ്ങിയ ജിനീഷ് കത്തോലിക്ക സിറിയൻ ബാങ്കിൽ മാനേജർ ആയിരിക്കെയാണ് ക്യാനഡയിലേക് പെര്മനെന്റ് റസിഡന്റ് ആയി കുടിയേറിയത്. മെന്റൽ ഹെൽത്ത് ആൻഡ് ഡിസബിലിറ്റി സെക്ടറിൽ 3 വര്ഷം എക്സ്പീരിയൻസ് നേടിയ ശേഷം അദ്ദേഹം കനേഡിയൻ നാഷണൽ പോലീസ് അപ്ലൈ ചെയ്യുകയായിരുന്നു.  തന്റെ വിജയത്തിൽ കുടുംബത്തിന്റെ സപ്പോർട്ട് വളരെ വലുതാണെന്ന് അദ്ദേഹം അഭിപ്രയപെട്ടു. മാതാപിതാക്കൾക്കും, തന്റെ എല്ലാ അധ്യാപകർക്കും ഈ വിജയം സമർപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. രാമപുരം കോളേജിൽ നിന്നും ബിരുദം നേടിയ ജിനീഷ് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാന്തര ബിരുദവും കരസ്ഥമാക്കി. പോലീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് ക്രിമിനോളജിയിൽ പോസ്റ്റ് ഗ്രേഡുയേഷൻ ചെയ്തു കൊണ്ടിരിക്കുകയാണ് ജിനീഷ്. Canada, Alberta യിൽ നേഴ്സ് ആയി  ജൊലി ചെയ്യുന്ന ഭാര്യ Riya Thomas, മക്കൾ Aira, macdelin , Matthew എന്നിവർകൊപ്പം Jineesh താമസിച് വരുന്നു. കട്ടച്ചിറ വരകുകായലയിൽ കുടുംബാംഗമാണ് ഭാര്യ റിയ. അനീഷ് (ന്യൂസ്‌ലാൻഡ്), വിനീഷ് (കാനഡ) എന്നിവർ സഹോദരങ്ങൾ..

Facebook Comments

knanayapathram

Read Previous

ഞീഴൂര്‍ പാറശ്ശേരില്‍ P. T. ജോസ് (69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

വിസ്മയമായി മെൽബണിൽ മെഗാ മാർഗ്ഗംകളി.