Breaking news

കോട്ടയം കാരിത്താസ് ആശുപത്രിക്കും ക്നാനായക്കാർക്കും അഭിമാനമായി IHNA പുരസ്‌കാരം ജോമി ജോസ് കൈപ്പാറേട്ട് ഏറ്റുവാങ്ങി

കൊച്ചി: ഓസ്‌ട്രേലിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് & നഴ്സിങ്ങിന്റെ (IHNA) മലയാളി നഴ്സുമാർക്കുള്ള കലാ-കായിക -സാംസ്‌കാരിക മേഖലയിലെ മികവിനുള്ള WINNER OF HEARTS-ന് (50,000 രൂപ ) കോട്ടയം കാരിത്താസ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ ഡിപ്പാർട്മെന്റിലെ കോ-ഓർഡിനേറ്റർ ജോമി ജോസ് കൈപ്പാറേട്ട് അർഹനായി. കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ വെച്ച് എം എം ആരിഫ് MP അവാർഡ് നൽകി . ജോമി കൈപ്പാറേട്ട്-നെ അവാർഡിന് അർഹനാക്കിയ കാരണങ്ങൾ തികച്ചും അഭിനന്ദനം അർഹിക്കുന്നതാണ്. അദ്ദേഹം KCYL മുൻ കോട്ടയം അതിരൂപത ഭാരവാഹിയാണ്. ജോമി നേഴ്സ് ആയതിനു ശേഷം നഴ്സുമാരെക്കുറിച്ച് നിരവധി ഷോർട് ഫിലിമുകൾ കഥയെഴുതി സംവിധാനം ചെയ്യുകയും വിവിധ ഫിലിം ഫെസ്റ്റിവെലുകളിൽ അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം, മികച്ചൊരു പ്രസംഗികനായ അദ്ദേഹം കോട്ടയം അതിരൂപതയിലെ യുവജനപ്രസ്ഥനമായ KCYL-ന്റെ 2015-2019 കാലഘട്ടങ്ങളിൽ തുടർച്ചയായി 5 വർഷക്കാലം ഉഴവൂർ യൂണിറ്റ് പ്രസിഡന്റ് & 2018-19 അതിരൂപത ഭാരവാഹിയായും ചെയ്ത സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡിന് അർഹനായത്.
ഭൂമിയിലെ മാലാഖമാരെന്ന വിശേഷണം അർഹിക്കുന്നവരാണ് നഴ്സുമാർ.
നേഴ്സ് ആയതിനു ശേഷം ജോമി സാമൂഹ്യപരമായും നഴ്സിംഗ് മേഖലയിലും ചെയ്ത വേറിട്ട പ്രവർത്തനങ്ങൾ മാതൃകാപരമാണ്.
ഏതാണ്ട് 200-ഓളം പരിപാടികളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയത്. ഇതിന്റെയെല്ലാം ഫോട്ടോസ് അടങ്ങിയ ആൽബങ്ങളും & പത്രവാർത്തകളും അവാർഡ് കമ്മിറ്റി പരിശോധിച്ചാണ് അവാർഡ് നൽകിയത്…ഏറ്റവും പ്രധാനപ്പെട്ട ചിലത് മാത്രം ഇവയാണ്.
ഉഴവൂർ കെ.സി.വൈ.എൽ പ്രസിഡന്റ് ആയതിനുശേഷം ചെയ്ത പ്രധാന പ്രവർത്തനങ്ങൾ :
* ഉഴവൂരിലെ ഡോ.കെ.ആർ നാരായണൻ ആശുപത്രി തുറക്കുന്നതിനായുള്ള നിരാഹാരസമരത്തിനും പ്രതിഷേധ റാലിക്കും നേതൃത്വം നൽകി.
* ഭവനരഹിതരായ 5 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകി.
* മുപ്പതിലേറെ രോഗികൾക്ക് ചികിത്സാസഹായം നൽകി.
* മുപ്പത്തഞ്ചോളം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പഠനസഹായം നൽകി.
* പ്രശസ്ത സിനിമാതാരങ്ങളായ രമേശ് പിഷാരടി, ധർമജൻ, സുബി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മെഗാ ഷോ നടത്തി.
* ചരിത്രത്തിൽ ആദ്യമായി ജോമിയുടെ നേതൃത്വത്തിലാണ് കോട്ടയം അതിരൂപതയിലെ ഒരു KCYL ടീം TV പ്രോഗ്രാമിൽ പങ്കെടുത്തത് ( Asianet ബഡായി ബംഗ്ലാവ് )
* നീണ്ട 24 വർഷങ്ങൾക്ക് ശേഷം ഉഴവൂർ യൂണിറ്റിനെ കോട്ടയം അതിരൂപതയിലെ BEST UNIT അവാർഡിന് അർഹമാക്കി.
* USA, UK, Dubai, Ireland, Kuwait തുടങ്ങിയ രാജ്യങ്ങളിലെ യുവജനപരിപാടികളിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു.
* വേനൽകാലത്ത് കുടിവെള്ളം ക്ഷാമം അനുഭവിക്കുന്നവർക്ക് കുടിവെള്ളം എത്തിച്ചു nalki
* ഏകദേശം 55 ലക്ഷത്തിന് മുകളിൽ രൂപയുടെ പരിപാടികൾ KCYL പ്രസിഡന്റ് ആയിരിക്കെ ഉഴവൂരിൽ നടത്തി.
*നഴ്സിംഗ് മേഖലയിൽ ചെയ്ത പ്രവർത്തനങ്ങൾ : *
* ഇന്ത്യയിലെ ആദ്യത്തെ വെബ് ഡ്രാമ ചെയ്തു.
* നഴ്സുമാരെക്കുറിച്ചു നിരവധി ഷോർട് ഫിലിമുകൾ കഥയെഴുതി സംവിധാനം ചെയ്തു.
* COCHIN INTERNATIONAL FILM FESTIVAL, BEST DIRECTOR AWARD, INDIAN INTERNATIONAL FILM FESTIVAL, KCYM STATE LEVEL SHORT FILM FESTIVAL- BEST JANAPRIYA FILM AWARD, തുടങ്ങിയ ഷോർട് ഫിലിം ഫെസ്ടിവലുകളിൽ അവാർഡുകൾ കരസ്ഥമാക്കി.
പരിചയപ്പെടുന്ന ഓരോ വ്യക്തികളെയും സുഹൃത്തുക്കളാക്കി അതിലൊരു സൗഹൃദ വലയം ഉണ്ടാക്കുകയും അങ്ങനെ ജോമി തന്റെ കൂടെയുള്ളവരെയും കൈപിടിച്ചുയർത്തുവാൻ EALURE MEDIA എന്ന യൂട്യൂബ് ചാനൽ ഉണ്ടാക്കി അതിലൂടെ ഷോർട് ഫിലിമുകൾ സംവിധാനം ചെയുകയും കഴിവുള്ളവരെ കണ്ടെത്തി അവസരങ്ങൾ നൽകുകയും ചെയ്യുന്നു. തന്റെ KCYL പ്രവർത്തനകാലഘട്ടങ്ങളിൽ കൂടെ നിന്ന കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, വൈദികർ, സിസ്റ്റേഴ്സ്, ഓരോ പരിപാടികൾക്കും Sponsers-ആയ എല്ലാവരോടും കൂടാതെ, എന്താവശ്യത്തിനും കൂടെ നിൽക്കുന്ന കാരിത്താസ് ആശുപത്രി മാനേജ്മെന്റിനും, ഓപ്പറേഷൻസ് & എമർജൻസി മെഡിസിൻ ഡിപ്പാര്ട്മെന്റുകൾക്കും നന്ദി പറയുന്നതായി ജോമി കൈപ്പാറേട്ട് അവാർഡ്ദാനച്ചടങ്ങിൽ അറിയിച്ചു.
എല്ലാ ക്നാനായകർക്കും അഭിമാനമായി ജോമി ജോസ് കൈപ്പാറേട്ട് ഉയരങ്ങളിലേക്ക് എത്തട്ടെയെന്നു ക്നാനായ പത്രത്തിന്റെ ആശംസകൾ നേരുന്നു.

Facebook Comments

knanayapathram

Read Previous

കോട്ടയം കാരിത്താസ് ആശുപത്രിക്കും ക്നാനായക്കാർക്കും അഭിമാനമായി IHNA പുരസ്‌കാരം ജോമി ജോസ് കൈപ്പാറേട്ട് ഏറ്റുവാങ്ങി

Read Next

ഞീഴൂര്‍ മാവേലില്‍ ബേബി എം.ഒ. (58) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE