Breaking news

ക്നാനായമക്കൾ ആകാംക്ഷയോടെ കാത്തിരുന്ന മഹാസംഗമം പടിവാതിൽക്കൽ 20 മത് കൺവൻഷന് ഇനി 10 ദിവസങ്ങൾ മാത്രം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA

UKKCA കൺവൻഷൻ എന്ന പ്രവാസലോകത്തെ മഹാത്ഭുതത്തിന് ഇനി 10 ദിവസങ്ങളുകെ അകലം മാത്രം.
രക്‌തം രക്തത്തെ തിരിച്ചറിയുന്ന ആത്മബന്ധത്തിന്റെ അലകടലിൽ ഓളങ്ങളുയരാൻ ഇനി 10 ദിവസങ്ങൾ മാത്രം.വെറുമൊരു സമ്മേളനത്തിന്റെ ആരവമല്ല UKKCA കൺവൻഷൻ.
അതിരുകളും അളവുകളുമില്ലാത്ത സമുദായ സ്നേഹത്തിൽ വലുപ്പച്ചെറുപ്പങ്ങളില്ലാതെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ക്നാനായക്കാർ എന്ന ഒറ്റു വികാരത്തിന്റെ പേരിൽ വല്ലാത്തൊരു ഉൾപ്പുളകത്തോടെ ഓടിയണയുന്ന അനുഭൂതിയാണ് UKKCA കൺവൻഷൻ.
UKKCA യുടെ ആദ്യകൺവൻഷൻ മുതൽ ഒരോ കൺവൻഷനിലും പങ്കെടുക്കാൻ ആളുകൾ കൂടിവരുന്ന കാഴ്ച്ചയാണുള്ളത്.
UK യിലെ ക്നാനായക്കാർ അഭിമാനത്തിന്റെ തലയിൽ കെട്ട് കെട്ടുന്നതിന്റെയും ആർജ്ജവത്തോടെ ചങ്ക് വിരിച്ച് നിൽക്കുന്നതിന്റെയും ഞങ്ങൾ ക്നാനായക്കാർ എന്ന് വിളിച്ച് പറയാൻ മടി കാണിയ്ക്കാത്തതിന്റെയും ഒരേയൊരു കാരണം കൺവൻഷനെന്ന മഹാ മാമാങ്കമാണ്.വിരൽ ചൂണ്ടുന്നവന്റെ വിരൽ താനേ താഴുന്നതിന്റെയും വിമർശിയ്ക്കുന്നവന്റെ വായ് താനേ അടയുന്നതിന്റെയും കാരണം പഴുതുകളില്ലാതെ കൃത്യമായി ആസൂത്രണം ചെയ്ത് ഓരോ സെൻട്രൽ കമ്മറ്റിയും വിജയ തിലകമണിയിച്ച കൺവൻഷനാണെന്നതിൽ സംശയമില്ല.

19 കൺവൻഷനുകളുടെ വിജയഗാഥകളുമായി 20മത് കൺവൻഷൻ വാർവിക്ക്ഷയറിലെ ക്നായിത്തൊമ്മൻ നഗറിൽനടക്കുമ്പോൾ കൺവൻഷനുകളുടെ കൺവൻഷൻ എന്ന് വിശേഷിപ്പിക്കാവുന്ന കൺവൻഷനാവും അടുത്ത കൺവൻഷൻ എന്ന ശുഭ പ്രതീക്ഷയിലാണ് സെൻട്രൽ കമ്മറ്റിയംഗങ്ങൾ. അതിന് ഒന്നാമത്തെകാരണം എക്കാലത്തേയും വലിയ കൺവൻഷൻ വേദിയാണ് അഭിമിനികളായ ക്നാനായക്കാർക്കുവേണ്ടി ഒരുങ്ങുന്നത് എന്നതാണ്. 90 ഏക്കറുകളിൽ വ്യാപിച്ചുകിടക്കുന്ന അതിവിശാലമായ സ്റ്റോൺലെപാർക്കിൽ 51 യൂണിറ്റുകളിലെ മുഴുവൻ അംഗങ്ങൾക്കും ഒരു വിഷമവുമില്ലാതെ സമുദായ റാലിയിൽ പങ്കെടുക്കാനാവും. രണ്ടായിരം കാറുകൾക്കും ഇരുനൂറ് കോച്ചുകൾക്കും പാർക്ക് ചെയ്യാനാവുന്ന പാർക്കിഗ് ഏരിയ, സ്വാഗതനൃത്തത്തിനും പൊതുയോഗത്തിനുമായി ചരിത്രത്തിലെ ഏറ്റവും വലുപ്പമുള്ള സ്റ്റേജ്, ഇതുവരെ നടന്ന കൺവൻഷനുകളിലെ ഏറ്റവും വലിയ വേദിയായി കരുതപ്പെടുന്ന ജോക്കിക്ലബിൽ ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടിയാളുകൾക്ക് ഇരിപ്പിsമൊരുക്കുന്ന-അയ്യായിരം പേർക്ക് ഒരേ സമയം ഇരിപ്പിടമൊരുക്കാവുന്ന വിസ്ത്യതിയുമായി കൺവൻഷൻ ഹാൾ അങനെ സൗകര്യങ്ങൾക്ക് കുറവില്ലാത്ത കൺവൻഷൻ വേദിയാണ് 20മത് കൺവൻഷന്റേത്.

സെൻട്രൽ കമ്മറ്റിയംഗങ്ങൾക്ക് അഭിമാനവും അനന്ദവുമേകുന്ന മറ്റൊരു കാര്യം ടിക്കറ്റ് വിതരണത്തിലെ റെക്കോർഡ് വർദ്ധനയാണ്. യൂണിറ്റുകൾക്ക് നൽകിയടിക്കറ്റുകൾ മുഴുവൻ വിതരണം ചെയ്തിട്ട് വീണ്ടും ടിക്കറ്റുകൾ ആവശ്യപ്പെട്ട യൂണിറ്റുകൾ- ആദ്യമായി ഒന്നിലേറെ കോച്ചുകൾ ബുക്ക് ചെയ്ത യൂണിറ്റുകൾ- ദിവ്യബലിയിൽ ഗാനങ്ങൾ ആലപിയ്ക്കാനെത്തുന്നവരിലെ വൻ വർദ്ധന- കൺവൻഷൻ വേദിയിൽ അവതരിപ്പിയ്ക്കാനായി കലാപരിപാടികൾക്ക് പേരുനൽകിയവരിൽ പകുതിയിലേറെ പ്പേരെ നിരാശരാക്കേണ്ട അവസ്ഥയൊക്കെ കാണിയ്ക്കുന്നത് 20മത് കൺവൻഷൻ ക്നാനായ ജനം ഏറ്റെടുത്തു എന്നതാണ്.

യൂണിറ്റുകളിൽ ടിക്കറ്റുകൾ ലഭ്യവല്ലാത്തതറിഞ്ഞ് ഫാമിലി ടിക്കറ്റുകൾ ഫാമിലി ഗോൾഡൺ ടിക്കറ്റുകളിലേയ്ക്കും,ഫാമിലി സിൽവർ ടിക്കറ്റുകളിലേയ്ക്കും മാറ്റുന്നവരുമുണ്ട്. ഫാമിലി ഗോൾഡൻ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് കൺവൻഷൻ വേദിയുടെ തൊട്ടടുത്ത്പ്രത്യേക പാർക്കിംഗ് സൗകര്യവും,റിസേർവ്ഡ് സീറ്റുകളും,25 പൗണ്ടിന്റെ ഭക്ഷണകൂപ്പണുകളും നൽകുന്നതാണ്. ഫാമിലി സിൽവർ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് റിസേർവ്ഡ് സീറ്റുകളും 15 പൗണ്ടിന്റെ ഭക്ഷണകൂപ്പണുകളുമാണ് ലഭിയ്ക്കുന്നത്. നാട്ടിൽനിന്നും വരുന്ന മാതാപിതാക്കൾക്കും ബന്ധുക്കൾക്കും പ്രത്യേകടിക്കറ്റുകൾ വാങ്ങേണ്ടതില്ല. അടുത്ത കാലത്ത് നാട്ടിൽ നിന്നെത്തിയ UKKCA കൺവൻഷനിൽ ആദ്യമായി പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പത്തു പൗണ്ടിന് യൂണിറ്റുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.

തനിമയിൽ പുലരുന്ന ഒരുമയുടെ മക്കളുടെ മാമാങ്കത്തിന് ബന്ധങ്ങൾ വേർപിടാതോർക്കുന്ന ജനത്തിന്റെ സ്നേഹസംഗമം ക്നാനായക്കാരക്ക് അഭിമാനത്തിന്റെ സുവർണ്ണ നിമിഷങ്ങൾ പകരട്ടെ.

Facebook Comments

knanayapathram

Read Previous

ഉഴവൂർ വട്ടാടിക്കുന്നേൽ ജോർജ് വി എസ് (63 ) നിര്യാതനായി

Read Next

ക്നാനായ ഐക്യവും യുവജന ഐക്യവും ഉയർത്തി ലണ്ടൻ കെ‌ സി വൈ ൽ ഫുട്ബാൾ ടൂർണമെൻ്റ് ജൂലൈ 1 ശനിയാഴ്ച LIVE TELECASTING AVAILABLE