Breaking news

കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: സ്വയം തൊഴില്‍ പരിശീലനത്തിന് അവസരമൊരുക്കി ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടനിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സ്വഭവനങ്ങളിലേയ്ക്കുള്ള കുടകള്‍ മിതമായ നിരക്കില്‍ നിര്‍മ്മിച്ചെടുക്കുവാന്‍ അവസരമൊരുക്കുന്ന തോടൊപ്പം കുട നിര്‍മ്മാണത്തിലൂടെ വരുമാനം കണ്ടെത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. മാസ്റ്റര്‍ ട്രെയിനര്‍ ലൈല ഫിലിപ്പ്, സുജ റെജി എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

Facebook Comments

knanayapathram

Read Previous

കുമരകം കൊച്ചുപറമ്പിൽ കെ.എ ജോർജ്ജ് (91) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

യുവ നേതൃത്വം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രശംസനേടി അറ്റ്ലാന്റയിലെ മാതൃദിനം

Most Popular