Breaking news

20മത് കൺവൻഷൻ വേദിയിൽ അവതരിപ്പിയ്ക്കാനുള്ള കലാപരിപാടികൾ ക്ഷണിയ്ക്കുന്നു

UKKCA യുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷനാവും എന്ന് കരുതപ്പെടുന്ന 20മത് കൺവൻഷനുവേണ്ടി – നാലായിരം പേർക്ക് ഇരിപ്പിടമൊരുക്കാനാവുന്ന എക്കാലത്തേയും വിപുലമായ കൺവൻഷൻ വേദി-ക്നായിത്തൊമമൻ നഗർ- ഒരുങ്ങുകയായി. ജോക്കി ക്ലബ്ബെന്ന അതിവിശാലവും പ്രൗഡഗംഭീരവുമായ കഴിഞ്ഞ കൺവൻഷൻ ഹാളിനുള്ളിൽ കാലുകുത്താൻ പോലുമാവാതെ നൂറുകണക്കിന് ആളുകൾ വെളിയിൽ നിൽക്കേണ്ടി വന്നതാണ് – യൂറോപ്പിലെ തന്നെ ഏറ്റവും ബൃഹുത്തായ വേദികളിലൊന്നായ വാർവിക്ക്ഷയറിലെ സ്റ്റോൺലേ പാർക്കിൽ കൺവൻഷൻ നടത്തുന്നതിന് കാരണമായത്. ആംഗലേയ സാഹിത്യത്തിലെ അഗ്രഗണ്യനായ വില്യം ഷേക്സ്പിയറിന്റെ- റോമിയോ ആൻഡ് ജൂലിയറ്റ്, ഒഥല്ലോ, മാക്ബത്ത്, ഹാംലറ്റ്, കിംഗ്‌ ലയർ തുടങ്ങിയ വിശ്വവിഖ്യാത കൃതികളിലൂടെ- ലോകത്തിൻറെ ഏതു കോണിലുമുള്ള സാഹിത്യ കുതുകികളിലൂടെ ഇന്നും വായിക്കപ്പെടുന്ന അമൂല്യ ഗ്രന്ഥങ്ങൾ രചിച്ച വില്യം ഷേക്സ്പിയറിന്റെ ജൻമദേശമായ വാർവിക്ക്ഷയറിലാണ് അടുത്തു വരുന്ന കൺവൻഷൻ വേദി സ്ഥിതി ചെയ്യുന്നത്.

20മത് കൺവൻഷന്റെ കൾച്ചറൻ ആൻഡ് വെൽക്കം ഡാൻസ് കമ്മറ്റി UKKCA യുടെ യൂണിറ്റുകളിൽ നിന്നും കൺവൻഷൻ വേദിയിൽ അവതരിപ്പിയ്ക്കാനുള്ള കലാപരിപാടികൾ ക്ഷണിച്ചു. ആസ്വാദകർക്ക് അനുഭവമാകുന്ന ഗ്രൂപ്പ് പരിപാടികളാണ് ക്ഷണിയ്ക്കുന്നത്. ലഭിയ്ക്കുന്ന എൻട്രികൾ പരിശോധിച്ച് ഉന്നതനിലവാരവും വ്യത്യസ്തതയുള്ളതുമായ പരിപാടികൾ കൾച്ചറൽ ആൻഡ് വെൽക്കം ഡാൻസ്കമ്മറ്റിയംഗങ്ങൾ തെരെഞ്ഞെടുക്കുന്നതാണ്. സിനിമാറ്റിക്ക് ഡാൻസ്,ക്ലാസിക്കൽ ഡാൻസ്, മാർഗ്ഗം കളി, കോമഡി സ്‌കിറ്റ്, ക്നാനായ സമുദായവുമായ ബന്ധവുള്ള Skit തുടങ്ങിയവയാണ് പ്രതീക്ഷിയ്ക്കുന്നത്
entry കൾ ലഭിയ്ക്കേണ്ട അവസാന തിയതി May 31 ആണ്.
ukkca@ gmail.com എന്ന e mailലാണ് entryകൾ നൽകേണ്ടത്.
അവതരിപ്പിയ്ക്കാനാഗ്രഹിയ്ക്കുന്ന പരിപാടികളെകുറിച്ചുള്ള ഒരു വിവരണവും നൽകേണ്ടതാണ്i
കൂടുതൽ വിവരങ്ങൾക്ക് കൾച്ചറൽ ആൻഡ് വെൽക്കം ഡാൻസ് കമ്മറ്റികൺവീനർ റോബി മേക്കരയെ(078430202419) ബന്ധപ്പെടാവുന്നതാണ്.

മാത്യു ജേക്കബ്ബ്
പുളിക്കത്തൊട്ടിയിൽ
PR0 UKKCA

Facebook Comments

knanayapathram

Read Previous

റോം ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണം ഇന്ന്. LIVE TELECASTING AVAILABLE

Read Next

വിസിറ്റേഷന്‍ സന്യാസിനി സമൂഹം | നിത്യവ്രത വാഗ്ദാനം നടത്തി