Breaking news

UKKCA കൺവൻഷനിലെത്തുത്ത വരുടെ ഓരോ നിമിഷവും ആസ്വാദ്യകരമാക്കി കണ്ണിനും കാതിനും കുളിരേകാൻ സജ്ജരായി കൾച്ചറൽ കമ്മറ്റിയംഗങ്ങൾ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PRO UKKCA

ഒരുമയുടെ മക്കളായി, ഒരേ രക്തത്തിനുsമകളായി ഒരേ സമയം ഒരുമിച്ചിരിയ്ക്കുന്ന നാലായിരം പേരുടെ ഓരോ നിമിഷവും ആസ്വാദ്യകരമാക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമേറ്റെടുക്കാൻ കൺവൻഷന്റെ കൾച്ചറൽ കമ്മറ്റി സജ്ജമായിക്കഴിഞ്ഞു. UKKCA യുടെ ട്രഷററും UKയിലെ നാടകപ്രേമികൾ ക്ക് സുപരിചിതനുമായ ശ്രീ റോബി മേക്കരയാണ് കൾച്ചറൽ കമമറ്റിയ്ക്ക് നേതൃത്വം നൽകുന്നത്.നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത് വേദിയിലവതരിപ്പിച്ച റോബി മേക്കരയോടൊപ്പം കലാരംഗത്ത് പ്രവർത്തിച്ചവരും,നേതൃത്വവാസനയുള്ളവരുമാണ് കമ്മറ്റിയംഗങ്ങളായി എത്തുന്നത്.

സ്മിതാ തോട്ടം
യുക്മ ദേശീയ ജോയൻറ്റ് സെക്രട്ടറിയും, മികച്ച ഗായികയുമായ സ്മിത, കൺവൻഷൻ ദിവ്യബലികളിലെ എല്ലാ ക്വയർ ടീമുകളിലേയും സജീവ സാന്നിധ്യമായിരുന്നു. നിലവിലെ UKKCYL ഡയറക്ടറായ സ്മിത ഇക്കഴിഞ്ഞ ബാഡ്മിൻറൺ ടൂർണമെൻറിലെ വിജയികളിൽ ഒരാളായിരുന്നു. നിരവധി വേദികളിൽ അവതാരികയായി തിളങ്ങിയ സ്മിത UKKCA മുൻ ട്രഷറർ ബാബുതോട്ടത്തിന്റെ ഭാര്യയാണ്.

ബോബൻ ഇലവുങ്കൽ
മികച്ച പ്രാസംഗികനും,UKKCA കലാമേളകളിൽ നിരവധിതവണ പ്രസംഗമത്സരവിജയിയുമായ ബോബൻ, UKയിലെ ഏതാണ്ടെല്ലായൂണിറ്റുകളിലും കടന്നുചെന്ന് സമുദായ ബോധ വൽക്കരണ ക്ലാസ്സുകൾ നയിച്ച വ്യക്തിയാണ്. UKKCA ക്കു വേണ്ടി നടത്തിയ പതാക രൂപകൽപ്പനാമത്സരത്തിലെ വിജയിയും, UKKCA യുടെ ചരിത്രത്തിലെ ഏറ്റവും അധികം ആളുകൾ പങ്കെടുത്ത കഴിഞ്ഞ കൺവൻഷനിലെ അവതാരകനും, ഗ്ലോസ്റ്റർഷയർ യൂണിറ്റ് മുൻ പ്രസിഡൻറും, DKCC ചെയർമാനുമാണ് ബോബൻ ഇലവുങ്കൽ

Dr പിപ്സ് തങ്കത്തോണി
UKKCA കൺവൻഷൻ വേദികളുൾപ്പെടെ UKയിൽ അങ്ങോളമിങ്ങോളം നിരവധി സദസ്സുകളെ ഉപകരണസംഗീതത്തിലൂടെ ആറാടിച്ച പിപ്സ് സഹോദരിമാരുടെ പിതാവാണ്. ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ ബർമിംഗ്ഹാം യൂണിറ്റ് ഭാരവാഹിയുമാണ് Dr പിപ്സ് തങ്കത്തോണി.

ജോഷ് ജിജോ കൊച്ചാദംപള്ളി
നാളെയുടെ വാഗ്ദാനങ്ങളായ ക്‌നാനായ യുവജനങ്ങളുടെ പങ്കാളിത്തം കൾച്ചറൽ കമ്മറ്റിയുടെ പ്രത്യേകതയാണ്.UKKCYL ന്റെ ജോയൻറ് ട്രഷററും, മുൻ വർഷങ്ങളിലെ സ്വാഗതനൃത്തത്തിലെ സജീവസാന്നിധ്യമായിരുന്നു ജോഷ്. ഏതാണ്ടെല്ലാ യൂണിറ്റൂകളിലുമുള്ള ക്നാനായ യുവജനങ്ങളുമായാ അടുത്ത ബന്ധം സൂക്ഷിയ്ക്കുന്ന ജോഷിന്റെ സാന്നിധ്യം കൂടുതൽ യുവജനങ്ങളെ കലാപരിപാടികൾ അവതരിപ്പിയ്ക്കുന്നതിലേയ്ക്ക് ആകർഷിയ്ക്കാൻ സഹായകമാവും.

ശ്രയാ ജോജി പവ്വത്തേൽ
‘ ബർമിംഗ്ഹാം യൂണിറ്റിലെ UKKCYL വൈസ് പ്രസിഡന്റായ ശ്രയ പവ്വത്തേൽ മികച്ച നർത്തകി എന്നതിലുപരി സമൂഹനൃത്ത പരിപാടികൾ സംഘടിപ്പിച്ച് ശ്രദ്ധേയയായ യുവതിയാണ്. 2023 ലെ UKKCYLന്റെ ” തെക്കൻസ്” പരിപാടിയിൽ മുപ്പതിലധികം യുവജനങ്ങളെ അണിനിരത്തി ശ്രയ അവതരിപ്പിയ്ക്കുന്ന സംഘനൃത്തം തെക്കൻസിലെ ഏറ്റവും മികച്ച പരിപാടിയാവും. ബർമിംഗ്ഹാം യൂണിറ്റിൽ UKKCYL അവതരിപ്പിച്ചിട്ടുള്ള പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു ശ്രയാ.

ഫ്ലോറൻസ് ഫെലിക്സ്
ഗ്ലോസ്റ്റർഷയർ യൂണിറ്റിലെയും മലയാളിഅസോസിയേഷന്റെയും പരിപാടികളിലെ സജീവ സിന്നിധ്യമാണ് ഫ്ലോറൻസ് ഫെലിക്സ്.മലയാളികൾ ഒത്തുചേരുന്ന പരിപാടികളിൽ കലാ പരിപാടികൾ അവതരിപ്പിയ്ക്കാൻ മുന്നിൽ നിൽക്കുന്ന ഫ്ലോറൻസ്മികച്ചഒരുസംഘാടകയാണ്. സമൂഹന്യത്തങ്ങളിൽ പങ്കെടുക്കുകയും,രൂപകൽപ്പനചെയ്യുകയും ചെയ്തിട്ടുള്ള ഫ്ലോറൻസ്
നാടകങ്ങളിലെ അഭിനയത്തിന് മുക്തകണ്ഠ പ്രശംസകൾ നേടിയിട്ടുണ്ട്. അനുഗ്രഹീത ശബ്ദത്തിൻറെ ഉടമയായ പ്ലോറൻസ് നല്ലൊരു ഗായിക കൂടിയാണ്.

മോൾബി ജയിംസ്
ലെസ്റ്റർ യൂണിറ്റിന്റെ സെക്രട്ടറി എന്ന നിലയിൽ യൂണിറ്റിലെ പ്രവർത്തനങ്ങൾക്കും ആഘോഷങ്ങൾക്കും ചുക്കാൻപിടിയ്ക്കുന്ന മോൾബി ജയിംസിന്റെ നേതൃപാടവമാണ് നാഷണൽകൗൺസിൽ അംഗങ്ങൾ മോൾബിയെ കൾച്ചാൽ കമ്മറ്റിയിലേയ്ക്ക് നോമിനേറ്റ് ചെയ്യാൻ കാരണമായത്.

നിഷാ ജെനീഷ്
നീണ്ട ആറു വർഷങ്ങളിൽ ഇപ്സ്വിച്ച് യൂണിറ്റിലെ UKKCYL ഡയറക്ടർ ആയി സ്തുത്യയർഹമായ രീതിയിൽ പ്രവർത്തിച്ച നിഷ ജെനീഷ് ഇപ്‌സ്‌വിച്ച് മലയാളി അസോസിയേഷനിലും ഇപ്‌സ്‌വിച്ച് ക്നാനായ കമ്മ്യൂണിറ്റിയ്ക്കും വേണ്ടി നിരവധി കൾച്ചറൽ പരിപാടികൾ സംഘടിപ്പിച്ച വ്യക്തിയാണ്. നൃത്തത്തെ ഉപാസിയ്ക്കുന്ന നിഷ നല്ലൊരു നർത്തകിയും നൃത്തപരിശീലകയുമാണ്. വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളിലെ നൃത്ത അഭിരുചികൾ കണ്ടെത്തി പ്രോൽസാഹിപ്പിയ്ക്കാനായി 4 മുതൽ 10 വരെയുള്ള കുട്ടികളെ സംഘടിപ്പിച്ച് അവരെ നൃത്തം അഭ്യസിപ്പിയ്ക്കുകയും നൃത്ത പരിപാടികൾ സംഘടിപ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. നല്ലൊരു നർത്തകി എന്നതുപോലെ നല്ലൊരു ഗായികകൂടിയായ നിഷ സെൻറ് തെരേസാസ് പ്രൊപോസ്ഡ് ക്നാനായ മിഷനിലെ ക്വയർ കോ ഓർഡിനേറ്ററുമാണ്. മികച്ച സംഘാടകയും നേതൃപാടവത്തിന്റെ ഉടമയുമായ നിഷ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ വൈസ് പ്രസിഡൻറും ഇപ്സ്വിച്ച് ക്നാനായ കമ്മ്യൂണിറ്റിയുടെ സെക്രട്ടറിയുമാണ്

മോൻസി തോമസ്
ആതിഥേയയൂണിറ്റിന്റെ അമരക്കാരൻതന്നെ സ്വന്തം തട്ടകത്തിൽ വച്ചു നടക്കുന്ന കൺവൻഷൻ മനോഹരമാക്കാൻ അരയും തലയും മുറുക്കിയിറങ്ങുകയാണ്. ഒന്നിനൊന്ന് മികച്ച കലാപ്രകടനങ്ങളിലൂടെ ആസ്വാദകർക്ക് ആത്മസംതൃപ്തിയേകുന്നു എന്ന് ഉറപ്പാക്കാനാണ് മോൻസി തോമസ് എന്ന കൊവൻട്രിക്കാരുടെ മോൻസിച്ചായൻ കമ്മറ്റിയിലെത്തുന്നത് . UKKCA കൺവൻഷന്റെ ചരിത്രത്തിലാദ്യമായി 250 വോളൻറിയേഴ്സ് സദാസമയവും കൺവൻഷനിലെത്തുന്നവർക്ക് ഒരു കുറവുമേകാതെ കാവലാകുമ്പോൾ ആ കമ്മറ്റിയുടെ വോളന്റിയേഴ്സ് ക്യാപ്റ്റനുമാണ് മോൻസിച്ചായൻ. ഇതിനുമുമ്പും കൊവൻട്രി യൂണിറ്റിന്റെ പ്രസിഡൻറായിരുന്ന മോൻസി യൂണിറ്റ് വൈസ് പ്രസിഡന്റ്, UKKCYL ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്

Facebook Comments

knanayapathram

Read Previous

അരീക്കര കീപ്പാറപ്പുത്തന്‍പുരയില്‍ റിട്ട. അദ്ധ്യാപകന്‍ പി,സി. സിറിയക്ക് (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കുറുമുള്ളൂർ കുഴിയംപറമ്പിൽ ജോസഫ് കുര്യൻ (89) നിര്യാതനായി Live Funeral Telecast Available