Breaking news

യു കെ സി വൈൽ അണിയിച്ചൊരുക്കുന്ന”ക്നാനൈറ്റ് ’23 “ജൂൺ 17ന്

UKKCYL-ന്റെ  നേതൃത്വത്തിൽ 18 വയസ്സിൽ മുകളിൽ  ഉള്ളവർക്ക് വേണ്ടി മാത്രമായി  നടത്തുന്ന ക്നാനൈറ്റ് 2023 ജൂൺ 17 ബർമിങ്ഹാമിൽ വച്ച് നടക്കും.  ക്നാനായ യുവാക്കൾക്ക് ഒത്തുചേരാനും വിനോദവും  ആഘോഷങ്ങളും നിറഞ്ഞ  ഒരു രാത്രി ആസ്വദിക്കാനും വേണ്ടിയാണ്  യുകെകെസിവൈഎൽ ഇങ്ങനെ  ഒരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പങ്കെടുക്കുന്ന കുട്ടികൾഒരു പ്രാദേശിക ക്നാനായ യൂണിറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം, ടിക്കറ്റ് വാങ്ങുമ്പോൾ, നിങ്ങൾക്ക് 18 വയസ്സ് തികഞ്ഞിട്ടുണ്ടെന്നും 2022 ഓഗസ്റ്റിൽ നിങ്ങളുടെ എ-ലെവലുകളോ തത്തുല്യ യോഗ്യതകളോ പൂർത്തിയാക്കിയിട്ടുണ്ടെന്നും ഉറപ്പാക്കണം, ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത ആർക്കും പ്രവേശനം നിഷേധിക്കപ്പെടും എന്നും യു കെ കെ സി വൈൽ ഭാരവാഹികൾ ക്നാനായ പത്രത്തെ അറിയിച്ചു.
ജൂൺ 17 ന് രജിസ്ട്രേഷൻ വൈകുന്നേരം 6:00 മണിക്ക് ആരംഭിക്കുക യും  അവസാന പ്രവേശനം വൈകുന്നേരം 7:00 മണിക്കുമാണ് .നിങൾ  എടുക്കുന്ന ടിക്കറ്റുകലിൽ  3 കോഴ്‌സ് ഭക്ഷണവും റിഫ്രഷ്‌മെന്റുകളും ഉൾപ്പെടുന്നുതാണ്
അതോടൊപ്പംഎല്ലാ ടിക്കറ്റുകളും റീഫണ്ടബിൾ അല്ലാത്തതും കൈമാറ്റം ചെയ്യാവുന്നതുമാണ്. യു കേ യിലെ ക്നാനായ യുവജനങ്ങളെ കാണുവാനും പരിചയങ്ങൾ പുതുക്കുവാനും സൗഹൃദങ്ങൾ  പങ്കുവയ്ക്കുവാൻ വേണ്ടി അണിയിച്ചൊരുക്കിയ ഈ പ്രോഗ്രാമിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ജിയ ജിജോ കിഴക്കേകാട്ടിൽ (യുകെകെസിവൈഎൽ പ്രസിഡന്റ്),ജൂഡ് ലാലു അരീച്ചിറക്കാലായിൽ (യുകെകെസിവൈഎൽ ജനറൽ സെക്രട്ടറി)എമിൽ മാനുവൽ വട്ടാടിക്കുന്നേൽ (യുകെകെസിവൈഎൽ ട്രഷറർ)ക്രിസ്റ്റോ ഉതുപ്പ് കൊപ്പഴയിൽ (യുകെകെസിവൈഎൽ വൈസ് പ്രസിഡന്റ്)രേഷ്മ അബി ചരളേൽ (യുകെകെസിവൈഎൽ ജോയിന്റ് സെക്രട്ടറി)
 ജോഷ് ജിജോ കൊച്ചത്തമ്പള്ളി (യുകെകെസിവൈഎൽ ജോയിന്റ് ട്രഷറർ) എന്നിവർ ക്നാനായ പത്രത്തെ  അറിയിച്ചു.
Facebook Comments

knanayapathram

Read Previous

കീഴൂര്‍ ഒരപ്പാങ്കല്‍ O.C. ജോസഫ് (89) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

പ്രൗഢോജ്വല സംഗമം ഒരുക്കി ന്യൂയോർക്ക് ഫൊറോന റ്റീൻ മിനിസ്ട്രി