Breaking news

UKKCA കൺവൻഷൻ സ്വാഗതഗാന രചനാമത്സരത്തിൽ മെഡ് വേ യൂണിറ്റിലെ മാത്യു പുളിക്കത്തൊട്ടിയിലിന് ഒന്നാംസ്ഥാനം രണ്ടുംമൂന്നും സ്ഥാനങ്ങളിൽ ചിച്ചസ്റ്റർ യൂണിറ്റിലെ സജി പണ്ടാരക്കണ്ടത്തിലും, ബർമിംഗ്ഹാം യൂണിറ്റിലെ ജോഷി പുലിക്കൂട്ടിലും

UKKCA കൺവൻഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നും, നൂറിലധികം യുവജനങ്ങൾ ഒരു വേദിയിൽ നൃത്തച്ചുവടുകളുടെ അപൂർവ്വ കാഴ്ച്ചയൊരുക്കുന്നതുമായ UKKCA കൺവൻഷൻ സ്വാഗതഗാന രചനാ മത്സരത്തിന്റെ ഫലങ്ങൾ സെൻട്രൽകമ്മറ്റി പ്രഖ്യാപിച്ചു.

തനിമയിൽ ഒരുമയിൽ ഒറ്റക്കെട്ടായി ഒരൊറ്റജനത ക്നാനായ ജനത എന്ന ആപ്തവാക്യത്തിനനുസൃതമായാണ് സ്വാഗതഗാനങ്ങൾ രചിയ്ക്കപ്പെട്ടത്.

സ്വാഗതഗാന രചനാ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിലിന്റെ ഗാനമാണ്. മെഡ് വേ യൂണിറ്റ് പ്രസിഡന്റായ മാത്യു പേരൂർ സെൻറ്സെബാസ്റ്റ്യൻസ് പള്ളി ഇടവകാംഗമാണ്. ഇത് മൂന്നാം തവണയാണ് UKKCA കൺവൻഷനുവേണ്ടി മാത്യു സ്വാഗതഗാനമെഴുതുന്നത്.
കല്ലറ പഴയപള്ളി ഇടവകാംഗമായ ജിൻസ് മാത്യു ഭാര്യയും, ജിറ്റോ മാത്യു, മാനസ് മാത്യു എന്നിവർ മക്കളുമാണ്.
രണ്ടാം സ്ഥാനം നേടിയ സജിമോൻ ജോസഫ് കൂടല്ലൂർ പള്ളി ഇടവകാംഗവും, പണ്ടാരക്കണ്ടത്തിൽ കുടുംബാംഗവുമാണ്. UKKCA യുടെ ചിച്ചസ്റ്റർ ആൻഡ് ലിറ്റിൽഹാംപ്റ്റൺ യൂണിറ്റ് പ്രസിഡന്റാണ്. ഭാര്യ ബിബി ജോസഫ് ഉഴവൂർ പള്ളി ഇടവകാംഗവും ആൽബർട്ട് സജി,ആഡൻ സജി, ആബേൽ സജി എന്നിവർ മക്കളുമാണ്.
ബർമിംഗ്ഹാം യൂണിറ്റ് അംഗമായ ജോഷി പുലിക്കൂട്ടിൽ വെളിയനാട് പള്ളി ഇടവകാംഗമാണ്. കുറുപ്പന്തറ ഇടവകാംഗമായ സീന ജോഷി ഭാര്യയും ജോർജിയ ജോഷി, ജോവാന ജോഷി, ജിയോന ജോഷി എന്നിവർ മക്കളുമാണ്.

Facebook Comments

knanayapathram

Read Previous

ബർമിംഗാം ക്നാനായ കാത്തലിക് അസോസിയേഷൻ (BKCA) ഈസ്റ്റർ ആഘോഷങ്ങളും തെരഞ്ഞെടുപ്പും നടത്തി. തോമസ് സ്റ്റീഫൻ പാലകൻ സെക്രട്ടറി, ജോസ് സിൽവസ്റ്റർ എടാട്ടുകാലായിൽ പ്രോഗ്രാം കോർഡിനേറ്റർ.

Read Next

ഭൗമ സംരംക്ഷണം മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതം – മാര്‍ മാത്യു മൂലക്കാട്ട്