Breaking news

ബർമിംഗാം ക്നാനായ കാത്തലിക് അസോസിയേഷൻ (BKCA) ഈസ്റ്റർ ആഘോഷങ്ങളും തെരഞ്ഞെടുപ്പും നടത്തി. തോമസ് സ്റ്റീഫൻ പാലകൻ സെക്രട്ടറി, ജോസ് സിൽവസ്റ്റർ എടാട്ടുകാലായിൽ പ്രോഗ്രാം കോർഡിനേറ്റർ.

ബർമിംഗാം: UKKCA യുടെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ BKCA യുടെ ഈസ്റ്റർ ആഘോഷങ്ങൾ 22/04/2023 ശനിയാഴ്ച നടത്തപ്പെട്ടു. യൂണിറ്റ് അംഗവും, UKKCA ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കീലിന്റെ ഭാര്യയുമായ സിസിലി ജോയിയുടെ അത്മശാന്തിക്കായി വിശുദ്ധ ബലി അർപ്പണം, ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ പ്രാരംഭമായി നടത്തി. UKKCWF ട്രഷറർ ലൈബി ജയ്,
വുമൺസ് ഫോറം പ്രതിനിധി ആൻസി ചക്കാലക്കലും, സിസിലിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും പ്രത്യേക പ്രാർത്ഥനയും നടത്തി. തുടർന്ന് യൂണിറ്റ് പ്രസിഡന്റ് ജോയ് കൊച്ചുപുരയ്ക്കൽ അധ്യക്ഷൻ ആയ പൊതുയോഗത്തിൽ വച്ച്
തോമസ് സ്റ്റീഫൻ പാലകൻ സെക്രട്ടറി ആയും ജോസ് സിൽവസ്റ്റർ എടാട്ടുകാലായിൽ പ്രോഗ്രാം കോർഡിനേറ്റർ ആയും തെരഞ്ഞെടുക്കപ്പെട്ടു. വിപുലമായ കലാപരിപാടികൾ ഒരുക്കിയിരുന്നുവെങ്കിലും സിസിലി ജോയിയോടുള്ള ആദരവായി കലാപരിപാടികൾ ലളിതമായി നടത്തപ്പെട്ടു. പരിപാടികൾക്ക് കമ്മറ്റി അംഗങ്ങളായ ജോയ് കൊച്ചുപുരയ്ക്കൽ, അലക്സ് ആറ്റു കുന്നേൽ, ജിജോ കോരപ്പള്ളിൽ, ഡോ. പിപ്പ്‌സ് തങ്കത്തോണി, സന്തോഷ് ഓച്ചാലിൽ, റെജി തോമസ്, ബിൻഞ്ചു ജേക്കബ്, സ്മിതാ തോട്ടം, ലൈബി ജയ്, ആൻസി ചക്കാലക്കൽ, എബി നെടുവാമ്പുഴ, സിനു മുപ്രാപള്ളിൽ, ബ്രയൻ ബിനോയ് എന്നിവര്‍ നേതൃത്വം നൽകി.


Facebook Comments

knanayapathram

Read Previous

കിടങ്ങൂര്‍ കാക്കനാട്ട് (കാരമയില്‍) ഏലിയാമ്മ തോമസ്‌ (82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

UKKCA കൺവൻഷൻ സ്വാഗതഗാന രചനാമത്സരത്തിൽ മെഡ് വേ യൂണിറ്റിലെ മാത്യു പുളിക്കത്തൊട്ടിയിലിന് ഒന്നാംസ്ഥാനം രണ്ടുംമൂന്നും സ്ഥാനങ്ങളിൽ ചിച്ചസ്റ്റർ യൂണിറ്റിലെ സജി പണ്ടാരക്കണ്ടത്തിലും, ബർമിംഗ്ഹാം യൂണിറ്റിലെ ജോഷി പുലിക്കൂട്ടിലും