Breaking news

2023 യുഎഇ ക്‌നാനായ കത്തോലിക്ക കോൺഗ്രസിന് നവസാരഥികൾ

യൂ എ ഇ ക്‌നാനായ കത്തോലിക്ക കോൺഗ്രസ്സിന്റെ 2023 സാരഥികളെ  ജനുവരി മാസം 28 -ആം തീയതി അബുദാബിയിൽ കൂടിയ യൂ എ ഇ കോഓർഡിനേഷൻ കമ്മിറ്റിയിൽ വെച്ച് തിരഞ്ഞെടുക്കുകയുണ്ടായി. ഈ വർഷത്തെ ചെയർമാനായി ദുബായ്  യൂണിറ്റിൽ നിന്നുമുള്ള മനു എബ്രഹാം നടുവത്തറയെയും, ജനറൽ സെക്രട്ടറി ആയി ഷാർജ യൂണിറ്റിൽ നിന്നുമുള്ള ജോർജ് തോമസ് നെടുംതുരുത്തിലിനെയും, ട്രെഷറർ ആയി Fujeirah യൂണിറ്റിൽ നിന്നുമുള്ള ലിജോ ജോൺ തോണിക്കുഴിയിലെയും കമ്മിറ്റി തിരഞ്ഞെടുത്തു. കഴിഞ്ഞ മൂന്നു  വര്ഷം ചെയർമാൻ ആയിരുന്ന ജോസഫ് മാത്യു പ്ലാംപറമ്പിൽ അഡൈ്വസർ ആയി ചുമതലയേറ്റു.
KCC Middle East, DKCC എന്നുള്ള സംഘടനകളുടെ പ്രേധിനിധികളും യുഎഇ -യിലെ  വിവിധ യൂണിറ്റിൽ നിന്നുമുള്ള കുടുംബനാഥന്മാരും, സെക്രട്ടറിമാരും, കോർഡിനറ്റർസും, UAE കോർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമാണ്.
ജോർജ് തോമസ് നെടുംതുരുത്തിൽ
ജനറൽ സെക്രട്ടറി, KCC UAE
Facebook Comments

knanayapathram

Read Previous

യു.കെ ക്‌നാനായ കാത്തലിക്ക് വിമണ്‍സ് ഫോറത്തിന് നവ നേതൃത്വം

Read Next

മാറിക പുളിക്കക്കണ്ടത്തില്‍ ചാക്കോ പി.ഒ. (88) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE